കോഴിക്കോട് ; 51.432 ഗ്രാം എംഡിഎംഎയും എട്ടര ലക്ഷം രൂപയുമായി ലഹരിമരുന്നു റാക്കറ്റിലെ മൂന്നു പേർ പിടിയിൽ.
കഴിഞ്ഞ ദിവസം രാത്രി പേരാമ്പ്ര വാല്യക്കോട്ടു വച്ചാണ് മുഹമ്മദ് തസ്നീം (34), സിറാജ് (42), മുഹമ്മദ് യാസീൻ (24) എന്നിവരെ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിൽ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.ഇവർ സഞ്ചരിച്ച കർണാടക റജിസ്ട്രേഷൻ കാറും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ വാല്യക്കോട് - മുളിയങ്ങൽ റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡാഷ്ബോർഡിൽനിന്ന് ലഹരിമരുന്നു കണ്ടെത്തിയത്. ലഹരി വിൽപന വഴി ലഭിച്ച എട്ടര ലക്ഷം രൂപയും പിടിച്ചെടുത്തു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ലഹരിമരുന്നിന്റെ മൊത്തവിതരണക്കാരാണ് ഇവരെന്നു പൊലീസ് പറഞ്ഞു. മാസങ്ങളായി ഇവരെ ഡാൻസാഫ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.
വിദേശത്തായിരുന്ന തസ്നീം സാമ്പത്തിക പ്രതിസന്ധി മൂലമാണ് ലഹരി വിൽപനയിലേക്കിറങ്ങിയത്. യുവതികളെയും ചെറുപ്പക്കാരെയും ഉപയോഗിച്ചായിരുന്നു ലഹരിക്കടത്ത്. അതിനായി വ്യാപക ശൃംഖലയും ഉണ്ടാക്കിയിരുന്നു. ആഡംബര കാറുകൾ വാടകയ്‌ക്കെടുത്താണ് ഇതിന് ഉപയോഗിച്ചിരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.