റിയാദ്; സൗദി അറേബ്യയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമേകി ജനന, മരണ സർട്ടിഫിക്കറ്റുകളിലെ അപാകതകൾ ഓൺലൈനിലൂടെ തിരുത്താനുള്ള സൗകര്യം നിലവിൽ വന്നു.
സൗദി സർക്കാരിന്റെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായ ‘അബ്ശിർ’ വഴിയാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി കേണൽ സ്വാലിഹ് ബിൻ സഅദ് അൽമുറബ്ബയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.റിയാദിലെ ജവാസാത്ത് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബ്ശിറിലെ പുതിയ ഓൺലൈൻ സേവനങ്ങളുടെ ഉദ്ഘാടനം കേണൽ സ്വാലിഹ് ബിൻ സഅദ് അൽമുറബ്ബ നിർവഹിച്ചു. മുൻപ്, ജനന-മരണ സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്തുന്നതിനായി സിവിൽ സ്റ്റാറ്റസ് (അഹ്‌വാലുൽ മദനി) ഓഫിസുകളിൽ നേരിട്ട് എത്തേണ്ടതുണ്ടായിരുന്നു.
ഇത് പ്രവാസികൾക്ക് വലിയ സമയനഷ്ടവും ബുദ്ധിമുട്ടുമാണ് ഉണ്ടാക്കിയിരുന്നത്. പുതിയ സേവനം പ്രാബല്യത്തിൽ വന്നതോടെ ഓഫിസുകൾ സന്ദർശിക്കാതെ തന്നെ അബ്ശിർ പോർട്ടൽ വഴി അപാകതകൾ തിരുത്താൻ സാധിക്കും.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.