തിരുവനന്തപുരം: ഡിവെെഎഫ്ഐയുടെ പുതിയ തിരുവനന്തപുരം ജില്ല പ്രസിഡന്റായി കാട്ടായിക്കോണം സ്വദേശിയും മുൻ ട്രഷററുമായ വി.എസ്. ശ്യാമയെ തിരഞ്ഞെടുത്തു.
ജില്ലയിൽ ഡിവൈഎഫ്ഐയുടെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് ശ്യാമ. മുൻ മേയർ ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ ചരടുവലി നടന്നുവെങ്കിലും ഒടുവിൽ ശ്യാമയിലേയ്ക്ക് എത്തുകയായിരുന്നു. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരുവിഭാഗം സംസ്ഥാന നേതാക്കളാണ് ആര്യ രാജേന്ദ്രനായി വാദിച്ചത്.ജില്ല സെക്രട്ടറിയായി എൽ.എസ്. ലിജുവിനെയും ട്രഷററായി എസ്.എസ്. നിതിനെയും ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.ഇരുവരും സംസ്ഥാന സമിതിയംഗങ്ങളാണ്. നിലവിലെ സെക്രട്ടറിയായ ജെ.എസ്. ഷിജുഖാനും പ്രസിഡന്റ് വി. അനൂപും സ്ഥാനം ഒഴിയാനുള്ള താൽപര്യം അറിയിച്ചതിന് പിന്നാലെയാണ് പകരക്കാരെ കണ്ടെത്തിയത്. ജില്ലാ സമ്മേളനത്തിൽ സ്ഥാനത്തിനായി നേതാക്കൾക്കിടയിൽ വടംവലി നടന്നു. വി.എ. വിനീഷ്, അനൂപ് വേണുഗോപാൽ എന്നിവരെ പ്രസിഡൻ്റ്, സെക്രട്ടറി സ്ഥാനത്തേക്ക് വി. ജോയി വിഭാഗം ഉയർത്തിക്കാട്ടി. എ.എം. അൻസാരി, രാഹിൽ ആർ. നാഥ് എന്നിവരെ പ്രസിഡൻ്റ്, സെക്രട്ടറി സ്ഥാനത്തേക്ക് കടകംപള്ളി വിഭാഗം നിർദേശിച്ചു.
ആര്യ രാജേന്ദ്രൻ്റെ പേരും സമ്മേളനത്തിൽ ഉയർന്നതോടെ സമവായത്തിൻ്റെ ഭാഗമായി വി.എസ്. ശ്യാമയെ ജില്ലാ പ്രസിഡൻ്റും എൽ.എസ്. ലിജുവിനെ ജില്ലാ സെക്രട്ടറിയും ആക്കാൻ തീരുമാനിക്കുകയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ആര്യയുടെ സീനിയോറിറ്റി പരിഗണിക്കണമെന്ന ആവശ്യമുയർന്നു. എന്നാൽ, എതിർസ്വരങ്ങൾ ഉയർന്നതോടെ ആര്യയിലേയ്ക്ക് എത്തിയില്ല. പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിലായിരുന്ന അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം എംപി ചർച്ചയ്ക്കായി തിരുവനന്തപുരത്തെത്തിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.