കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ് സി ആർ എ ) ഭേദഗതി ബില്ല് പാസാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പുന പരിശോധിക്കണമെന് മാർത്തോമ്മാ ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് (വികസന സംഘം) കോട്ടയം കൊച്ചി ഭദ്രാസന വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
എഫ് സി ആർ എ ഭേദഗതി ബില്ലും പുതിയ ചട്ടങ്ങളും പൂർണ്ണമായി പിൻവലിക്കുക തന്നെ ചെയ്യണം യോഗം തുടർന്ന് ആവശ്യപ്പെട്ടുമാർത്തോമ്മ ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് കോട്ടയം കൊച്ചി ഭദ്രാസന വൈസ് പ്രസിഡൻറ് റവ സജീവ് തോമസിനെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തീ മഥെയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു
പാർശ്വവൽക്കരിക്കപ്പെട്ട ജന വിഭാഗങ്ങളുടെ വികസനം വർത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും യഥാർത്ഥ ക്രൈസ്തവ സാക്ഷ്യം അതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഭിവന്ദ്യ തോമസ് മാർ
തീമെഥെയോസ് എപ്പിസ്കോപ്പ പറഞ്ഞു മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി റവ ഡോ സാംസൺ എം ജേക്കബ് മുഖ്യപ്രഭാഷണം നടത്തി ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ കോരാ കുര്യൻ, കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോസി കുര്യൻ, എം എസ് റോയ് കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു എബ്രഹാം വെണ്ണിക്കുളം , ഷിബു ജി ഐപ്പ്, പി കെ തോമസ് പ്ലാച്ചിറ , ബിജു നൈനാൻ മരുതുക്കുന്നേൽ, മാത്യൂസ് പൊയ്കയിൽ, കോശി പി സക്കറിയ, വാളകം ജോൺ ,റിച്ചു ജോൺ ചിറയിൽ അഡ്വ എബ്രഹാം പി തോമസ്,അജീഷ് എബ്രഹാം എന്നിവർ പ്രസംഗിച്ചു
ഭദ്രാസന സെക്രട്ടറി വാർഷിക റിപ്പോർട്ടും ഭദ്രാസന ട്രഷറർ വാർഷിക വരവ് ചിലവ് കണക്കും ബജറ്റും അവതരിപ്പിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.