‘കണ്ണിലെ ചുവപ്പുനിറം മാറാൻ വിദ്യാർഥികൾ ഐ ഡ്രോപ്സ് ഒഴിക്കും; അന്ന് മൊത്തമായി അവർ സിറിഞ്ച് വാങ്ങിയപ്പോൾ സംശയം തോന്നി’

കോട്ടയം ; ‘അന്ന് സിറിഞ്ചുകൾ കൂട്ടമായി വാങ്ങുന്നതു കണ്ടപ്പോൾ സംശയം തോന്നി.

അംഗങ്ങൾക്ക് മുന്നറിയിപ്പുും നൽകി. തൂഫാന് പിന്തുണ നൽകുന്നതിന് കാരണം അതാണ്’, ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ) സംസ്ഥാന പ്രസിഡന്റ് എൻ.വി. മോഹൻ പറഞ്ഞു. എന്തുകൊണ്ടാണ് മെഡിക്കൽ ഷോപ്പ് ഉടമകൾ തൂഫാൻ വാറിയേഴ്സ് ശൃംഖലയിൽ ചേരുന്നത്? വ്യക്തമായ കാരണങ്ങളുണ്ട്. മരുന്നു വിൽപ്പനയുടെ മറവിൽ ലഹരി മരുന്ന് ഉപയോഗം എങ്ങനെയാണ് നടക്കുന്നത്. 

എൻ.വി. മോഹൻ പറയുന്നു.ഓപ്പറേഷൻ തൂഫാൻ വരുന്നതിനു മുൻപേ സമൂഹത്തിൽ ലഹരി ഉപയോഗത്തിനു തടയിടാനുള്ള ശ്രമങ്ങൾ തങ്ങൾ ആരംഭിച്ചിരുന്നു. കൊച്ചി കേന്ദ്രീകരിച്ചുള്ള മരുന്നു വിൽപനശാലകളിൽ മുൻപ് സിറിഞ്ച് വാങ്ങാൻ ആളുകൾ കൂടുതൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ അംഗങ്ങൾക്കു മുന്നറിയിപ്പ് നൽകി.

നിലവിൽ സ്കൂൾ കുട്ടികൾ അടക്കം കണ്ണിലൊഴിക്കുന്ന മരുന്നു വ്യാപകമായി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലഹരി ഉപയോഗിക്കുമ്പോൾ കണ്ണുകൾ ചുവക്കുന്നത് സ്വാഭാവികമാണ്. എന്നാൽ വൈകിട്ട് വീട്ടിലെത്തുമ്പോൾ കണ്ണിലെ നിറവ്യത്യാസം മാറ്റുന്നതിനു വേണ്ടിയാണ് ഇവർ ഇത്തരം മരുന്നുകൾ തേടിയെത്തുന്നത് എന്ന സംശയമുണ്ട്. 

പൊലീസ് ഇത്തരം കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നും ആവശ്യമായ പിന്തുണ നൽകുമെന്നും എൻ.വി. മോഹൻ പറഞ്ഞു. ഇതിനൊപ്പം മരുന്നു വാങ്ങാനുള്ള കുറിപ്പടിയിൽ ഇംഗ്ലിഷ് വലിയക്ഷരം നിർബന്ധമാക്കണമെന്നു ഡോക്ടർമാർക്കു നിർദേശം നൽകാനും സംഘടന മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !