വാഗമണ്ണിൽ 950 ഏക്കർ സർക്കാർ ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി ടൂറിസം, വനം, റവന്യു വകുപ്പുകൾ തമ്മിൽ തർക്കം

പീരുമേട് ;വാഗമണ്ണിലെ 950 ഏക്കർ സർക്കാർ ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി ടൂറിസം, വനം, റവന്യു വകുപ്പുകൾ തമ്മിൽ തർക്കം.

സർക്കാർ വകുപ്പുകൾ തമ്മിലുള്ള പോരുമൂലം വാഗമണ്ണിനു നഷ്ടമായിരിക്കുന്നതു ഹെലിപാഡ് ഉൾപ്പെടെ വിഭാവനം ചെയ്ത രാജ്യാന്തര നിലവാരമുള്ള ടൂറിസം ഹബ് പദ്ധതി. വാഗമൺ വില്ലേജിൽ പ്രൊപ്പോസ്ഡ് റിസർവായി വിജ്ഞാപനം ചെയ്ത സ്ഥലത്തിനാണ് ടൂറിസം വകുപ്പിന്റെ അവകാശവാദമെന്ന് വനംവകുപ്പ് പറയുന്നു. നാലു പതിറ്റാണ്ടു മുൻപുതന്നെ സാമൂഹിക വനവൽക്കരണ പദ്ധതിക്കായി സർക്കാർ ഇവിടെ ഭൂമി വിട്ടുനൽകിയിരുന്നുവെന്നാണ് വനം വകുപ്പ് പറയുന്നത്.

എന്നാൽ വാഗമണ്ണിലെ വിനോദസഞ്ചാര വികസനത്തിനായി സർക്കാർ അനുവദിച്ചു നൽകിയ സ്ഥലം അളന്നു തിട്ടപ്പെടുത്തി നൽകുന്നില്ലെന്ന് ടൂറിസം വകുപ്പ് പരാതി ഉന്നയിക്കുന്നു. വനം വകുപ്പ് ഈ സ്ഥലങ്ങൾ കൈവശപ്പെടുത്താൻ വേണ്ടി സ്വന്തം നിലയിലാണ് വിജ്ഞാപനം ഇറക്കിയതെന്നും ഇതു നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ടൂറിസം, റവന്യു വകുപ്പുകൾ പറയുന്നത്.

ഇതിനിടെ തർക്കത്തിലിരിക്കുന്ന സ്ഥലങ്ങൾക്ക് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് റവന്യു വകുപ്പ് പട്ടയങ്ങൾ വിതരണം ചെയ്യുന്നുണ്ട്. റവന്യു ഭൂമിയായതിനാലാണ് ഇവ പതിച്ചു നൽകുന്നതെന്നും റവന്യു വകുപ്പ് വിശദീകരിക്കുന്നു. ഇ.ചന്ദ്രശേഖരൻ നായർ ടൂറിസം മന്ത്രിയായിരിക്കെ ടൂറിസം ഹബ് പദ്ധതി തയാറാക്കുന്നതിനായി കൺസൽറ്റൻസിയെ വരെ നിയോഗിച്ചിരുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കൽ മുടങ്ങിയതോടെ പദ്ധതി ചുവപ്പുനാടയിൽ ഒതുങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !