അയര്‍ലണ്ടില്‍ റിട്ടേണ്‍ കരാര്‍ അനിവാര്യം,വരുന്നവർ ഒന്നും മടങ്ങിപോകുന്നില്ല..സർക്കാർ നിലപാട് കടുപ്പിക്കുമോ..?

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ലഭിക്കുന്ന അഭയാര്‍ത്ഥി അപേക്ഷകളില്‍ 78%വും യു കെയില്‍ നിന്നാണ് വരുന്നതെന്ന് ആവര്‍ത്തിച്ച് ജസ്റ്റീസ് മന്ത്രി ജിം ഒ കല്ലഗനും.

മുമ്പും പല മന്ത്രിമാരും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ഈ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പലപ്പോഴും വിവാദവുമായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ യു കെയെ സുരക്ഷിത മൂന്നാം രാജ്യമായി പ്രഖ്യാപിച്ചു.അഭയാര്‍ത്ഥി അപേക്ഷകന് യു കെയുമായി അടുത്ത ബന്ധമുണ്ടെങ്കില്‍ അപേക്ഷകള്‍ നിരസിക്കാന്‍ ഇത് അനുവദിച്ചു. 

എന്നിരുന്നാലും, അപേക്ഷകരെ അവിടേക്ക് തിരികെ അയയ്ക്കാനുള്ള സംവിധാനം ഇതിലില്ല.ഡാറ്റ പങ്കിടല്‍, ബോര്‍ഡര്‍ പോലീസിംഗ്, റിട്ടേണുകള്‍ എന്നിവയില്‍ ബ്രിട്ടനുമായി കൂടുതല്‍ സഹകരണം തേടുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ ഉഭയകക്ഷി റിട്ടേണ്‍ കരാറിലെത്താനായിട്ടില്ല.

അയര്‍ലണ്ടില്‍ അന്താരാഷ്ട്ര സംരക്ഷണം തേടുന്നവരില്‍ ഭൂരിഭാഗവും അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് യുകെ വഴിയാണ് സഞ്ചരിക്കുന്നതെന്ന് മന്ത്രിമാര്‍ സമീപ മാസങ്ങളിലെല്ലാം ആവര്‍ത്തിച്ചിരുന്നു. യു കെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉള്‍പ്പെടെയുള്ള രേഖകളുമായാണ് മിക്ക അപേക്ഷകരുമെത്തുന്നത്.

ജൂണ്‍ 12നാണ് കുടിയേറ്റം സംബന്ധിച്ച ഇ യു നിയമം പ്രാബല്യത്തില്‍ വന്നത്. രാജ്യത്തെത്തുന്ന ആളുകളുടെ ബാഗേജും ലഗേജും പരിശോധിക്കാന്‍ അനുവദിക്കുന്ന വിപുലീകരിച്ച പരിശോധനാ അധികാരങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമം നല്‍കിയത്. ഇതിലൂടെയാണ് അഭയാര്‍ത്ഥികളുടെ യു കെ ബന്ധം കൂടുതല്‍ പുറത്തുവന്നത്. അഭയാര്‍ത്ഥികളുടെ എണ്ണത്തിലും ഇതോടെ കുറവുവന്നു.

യു കെയുമായി ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ കൂടുതലും കണ്ടെത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.യു കെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പോലുള്ള നിരവധി രേഖകളാണ് കണ്ടെത്തിയത്. 90% അഭയാര്‍ത്ഥി അപേക്ഷകരും തുറമുഖവും അതിര്‍ത്തിയും കടന്ന് നേരിട്ടാണ് വരുന്നത്. കഴിഞ്ഞ രണ്ടരയാഴ്ചയിലെ കണക്കുകള്‍ പ്രകാരം 78%വും ഇങ്ങനെ വന്നവരാണ്- മന്ത്രി ചൂണ്ടിക്കാട്ടി അയര്‍ലണ്ടും യു കെയും തമ്മില്‍ റിട്ടേണ്‍ കരാര്‍ അനിവാര്യം

പുതിയ നിയമം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നത് എളുപ്പമാക്കുമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ അയര്‍ലണ്ടും യു കെയും തമ്മിലുള്ള ഉഭയകക്ഷി റിട്ടേണ്‍സ് കരാറില്ലാത്തതിനാല്‍ ഇവരെ തിരികെ അയയ്ക്കാന്‍ സര്‍ക്കാരിന് നിലവില്‍ നിയമപരമായ സംവിധാനമില്ലെന്നും മന്ത്രി അറിയിച്ചു.

അത്തരമൊരു ക്രമീകരണം നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ അയര്‍ലണ്ടിന് യു കെയെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അംഗീകരിച്ചു.പരിമിതമായ അധികാരങ്ങളേയുള്ളു അയര്‍ലണ്ടിന് അതുപയോഗിച്ച് ഒരു കരാറില്‍ ഏര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല.

കഴിഞ്ഞ മാസം ബെല്‍ഫാസ്റ്റില്‍ നടന്ന കലാപത്തെത്തുടര്‍ന്ന് യു കെ ആഭ്യന്തര സെക്രട്ടറിയുമായി നേരിട്ട് ഈ വിഷയം ചര്‍ച്ച ചെയ്തതായി മന്ത്രി അറിയിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ ആവശ്യകത ഈ സംഭവം എടുത്തുകാട്ടിയതായി അദ്ദേഹം പറഞ്ഞു.

”ആ കേസിലെ പ്രതി ലക്സംബര്‍ഗില്‍ നിന്ന് ഡബ്ലിന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി.അതേ ദിവസം തന്നെ ബെല്‍ഫാസ്റ്റിലേക്ക് പോയി.ബെല്‍ഫാസ്റ്റില്‍ അഭയം തേടി.ഇതു ചൂണ്ടിക്കാട്ടി റിട്ടേണ്‍ കരാര്‍ എന്തുകൊണ്ടാണ് ആവശ്യമാകുന്നതെന്ന് ആഭ്യന്തര സെക്രട്ടറിയോട് വിശദീകരിച്ചിരുന്നു.- മന്ത്രി വിശദമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !