ജയ്പുർ: കുടുംബസ്വത്ത് കൈക്കലാക്കാനും സർക്കാർ ജോലി സ്വന്തമാക്കാനും വാടകക്കൊലയാളിയെ ഉപയോഗിച്ച് അമ്മയെ മകൾ കൊലപ്പെടുത്തി.
ജയ്പുർ, പ്രതാപ് നഗർ സ്വദേശിനിയായ ആയുഷി ശർമ (23) ആണ് അമ്മ നീരജ് ശർമയെ (45) കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്. അമ്മയുടെ മരണം ഒരു വാഹനാപകടമാക്കി മാറ്റാനായിരുന്നു പ്രതികളുടെ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ആയുഷി അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.ജൂലൈ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.മകനെ കോച്ചിങ് സെന്ററിൽ വിട്ട് മടങ്ങി വരികയായിരുന്ന നീരജിനെ അതിവേഗത്തിലെത്തിയ സ്‌കോർപിയോ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. വാഹനം ഇടിച്ചതിനെത്തുടർന്ന് നീരജ് ദൂരത്തേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയും ചെയ്തു. അപകടത്തിന് ശേഷം ഡ്രൈവർ വാഹനവുമായി രക്ഷപ്പെട്ടു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.
നീരജിന്റെ ഭർത്താവ് ഒരു വർഷം മുൻപാണ് മരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ സർക്കാർ ജോലി നീരജിന് ലഭിച്ചിരുന്നു. ഈ ജോലി സ്വന്തമാക്കാനാണ് ആയുഷി ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടാതെ, അമ്മയും മകളും തമ്മിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി സ്വത്തുതർക്കവും നിലനിന്നിരുന്നു. ആയുഷി, അമ്മാവൻ, ബന്ധു എന്നിവർ ചേർന്നാണ് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്. ഭരത്പൂർ സ്വദേശിയായ ഹേമന്ത് ശർമയെ ഏഴ് ലക്ഷം രൂപ നൽകി വാടകക്കൊലയാളിയായി ഇവർ നിയോഗിച്ചു. ആദ്യമൊരു ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു.
പിന്നീട് ഒരു മാസം നീരജിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് സ്‌കോർപിയോ ഉപയോഗിച്ച് കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം ഇവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. നീരജിന്റെ സഹോദരൻ രാകേഷ് കുമാർ ശർമ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മകൾ ആയുഷിയും ഭർത്തൃവീട്ടുകാരും ബന്ധുക്കളും ചേർന്ന് സ്വത്തുമായി ബന്ധപ്പെട്ട് തന്നെ ഉപദ്രവിക്കുന്നതായി നീരജ് നേരത്തെ പരാതിപ്പെട്ടിരുന്നതായും പലതവണ വധഭീഷണി നേരിട്ടിരുന്നതായും അദ്ദേഹം പോലീസിനോട് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.