ന്യൂഡൽഹി ;പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് അടിച്ചമർത്തലിനു ശേഷവും വീര്യം ചേരാതെ ‘പാറ്റാപ്പട’ ജന്തർ മന്തറിൽ തുടരുന്നു.
പ്രക്ഷോഭം തുടരുമെങ്കിലും കൂടുതൽ യുവാക്കൾക്കു പരുക്കേൽക്കുന്നത് ഒഴിവാക്കാൻ പാർലമെന്റ് മാർച്ച് വേണ്ടെന്നുവയ്ക്കുന്നതായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ചർച്ചയ്ക്കു വിളിച്ച് വെറുതേ സമയം പാഴാക്കിയെന്നും ദിപ്കെ ആരോപിച്ചു.മാർച്ചിനിടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി എട്ടിനു സിജെപി ഡൽഹി പൊലീസ് ആസ്ഥാനത്തു ധർണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എല്ലാവരെയും അതിനു മുൻപ് പൊലീസ് വിട്ടയച്ചതോടെ ധർണ റദ്ദാക്കി.തിങ്കളാഴ്ച വൈകുന്നേരം പൊലീസ് ലാത്തിച്ചാർജിലൂടെ ഒഴിപ്പിച്ച ജന്തർ മന്തർ അന്നു രാത്രി കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും കയ്യടക്കി.
ടെന്റുകളും മറ്റും പൊലീസ് തകർത്തതിനാൽ, മാലിന്യക്കൂമ്പാരത്തിനും മഴ മൂലമുണ്ടായ ചെളിക്കെട്ടിനും ഇടയിൽ കിടന്നാണ് അഞ്ഞൂറിലേറെ പ്രവർത്തകർ തിങ്കളാഴ്ച രാത്രി ഉറങ്ങിയത്. ഇന്നലെ രാവിലെ സമരവേദി പ്രവർത്തകർ തന്നെ വൃത്തിയാക്കി. പൊലീസ് നടപടിയിൽ പരുക്കേറ്റ അണികളോട് ദിപ്കെ മാപ്പു പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.