വിദേശത്തു തൊഴിൽതേടി പോകുന്ന ഇന്ത്യൻ നഴ്സുമാരുടെ എണ്ണത്തിൽ വൻ ഇടിവ്

തിരുവനന്തപുരം ;വിദേശത്തു തൊഴിൽതേടി പോകുന്ന ഇന്ത്യൻ നഴ്സുമാരുടെ എണ്ണത്തിൽ വൻ ഇടിവ്. 3 വർഷത്തിനിടയിൽ മൂന്നിൽ രണ്ടായാണ് കുറഞ്ഞത്.

അതേസമയം, മറ്റെല്ലാ സംസ്ഥാനങ്ങളിലുമായി വിദേശത്തു പോകാൻ അനുമതി ലഭിക്കുന്ന നഴ്സുമാരുടെ ആകെ എണ്ണത്തെക്കാൾ കൂടുതലാണ് ഓരോ വർഷവും വിദേശത്തു പോകുന്ന മലയാളി നഴ്സുമാർ.

ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവൽക്കരണവും മറ്റു രാജ്യങ്ങളിലെ നിയന്ത്രണങ്ങളുമെല്ലാം വിദേശ തൊഴിലവസരങ്ങളെ ബാധിച്ചെന്നാണ് ഈ മേഖലയിലെ സംഘടനകളുടെ വിലയിരുത്തൽ. 2023 നെ അപേക്ഷിച്ച് ദേശീയതലത്തിൽ എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ച നഴ്സുമാരുടെ എണ്ണം 2024 ൽ 12.1%, 2025 ൽ 30.2% വീതം കുറഞ്ഞിട്ടുണ്ട്.

റജിസ്റ്റേഡ് നഴ്സുമാരുടെ എണ്ണത്തിൽ കേരളം മൂന്നാമത് ഇന്ത്യയിൽ റജിസ്റ്റേഡ് നഴ്സസ് ആൻഡ് റജിസ്റ്റേഡ് മിഡ്‌വൈവ്സിന്റെ (ആർഎൻ ആൻഡ് ആർഎം) എണ്ണത്തിൽ കേരളം മൂന്നാമതാണ്. 3,79,090 പേർ. കർണാടക (5,30,321), തമിഴ്നാട് (3,94,405) എന്നിവയാണ് മുന്നിൽ. 32,573 ഓക്സിലറി നഴ്സ് മിഡ്‌വൈവ്സും (എഎൻഎം) 8507 ലേഡി ഹെൽത്ത് വിസിറ്റേഴ്സും (എൽഎച്ച്‌വി) കേരളത്തിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

വർഷം, രാജ്യത്ത് എമിഗ്രേഷൻ ക്ലിയറൻസ് കിട്ടിയ നഴ്സുമാർ, മലയാളികൾ ക്രമത്തിൽ 2023 16594 9980 2024 14584 8572 2025 11581 6393

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !