പാട്രിയറ്റ് മിസൈലുകൾ സ്വന്തമായി നിർമിച്ച് ഉപയോഗിക്കാനുള്ള അനുവാദം യുക്രെയ്നു നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ;പാട്രിയറ്റ് മിസൈലുകൾ സ്വന്തമായി നിർമിച്ച് ഉപയോഗിക്കാനുള്ള അനുവാദം യുക്രെയ്നു നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നു നേരെയുള്ള റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയാണ് ഇതെന്നും ട്രംപ് പറഞ്ഞു.

അങ്കാറയിൽ വച്ചുനടന്ന നാറ്റോ ഉച്ചകോടിയിലായിരുന്നു ട്രംപിന്റെ വാഗ്ദാനം. കഴിഞ്ഞ മേയ് മാസത്തിൽ മിസൈൽ സ്വന്തമായി നിർമിക്കാൻ അംഗീകാരം തേടി യുക്രെയ്ൻ‍ ട്രംപിനെ സമീപിച്ചിരുന്നു. ഇക്കാര്യം സെലെൻസ്‌കി സ്ഥിരീകരിച്ചിട്ടുമുണ്ട്."പാട്രിയറ്റുകൾ നിർമിക്കാനുള്ള ലൈസൻസ് ഞങ്ങൾ നിങ്ങൾക്ക് നൽകുമെന്നാണ്" യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയോടു ട്രംപ് പറഞ്ഞത്. എന്നാൽ ഇക്കാര്യം പാട്രിയറ്റ് മിസൈൽ നിർമാതാക്കളായ യുഎസ് കമ്പനികളുമായി സംസാരിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 

പാട്രിയറ്റ് മിസൈലുകളെ ലോകത്തിലെ ഇപ്പോഴുള്ളതിൽ വച്ച് ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായിട്ടാണ് വിലയിരുത്തുന്നത്. ചെലവേറിയ ഈ മിസൈലുകൾ ഒരു യൂണിറ്റിനു ഒരു ബില്യൻ യുഎസ് ഡോളർ വിലയുണ്ട്. യുഎസ് പ്രതിരോധ വകുപ്പിന്റെ കണക്കനുസരിച്ച് വർഷം 600 മിസൈലുകളാണ് യുഎസ് നിർമിക്കുന്നത്. 

ഫെബ്രുവരിയിൽ ഇറാനുമായുണ്ടായ സംഘർഷത്തിൽ പാട്രിയറ്റ് മിസൈലുകളുടെ ശേഖരത്തിന്റെ പകുതിയും ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !