കോഴിക്കോട്: ട്രോളിങ് നിരോധനംമൂലം മീനിന് പൊന്നുംവില. പച്ചക്കറി പലതും തൊട്ടാൽപൊള്ളും. ഇടയ്ക്ക് ഒന്നുകൂടിയ കോഴിവില അല്പംകുറഞ്ഞ് 250 രൂപയായെങ്കിലും വില ഉയർന്നുതന്നെ.
ഇതിനിടെ ബീഫ് കച്ചവടക്കാരും ചതിച്ചു. ജില്ലയിൽ ബീഫ് വില കിലോയ്ക്ക് 60 മുതൽ 100 രൂപവരെ കൂട്ടി. എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചി കിലോയ്ക്ക് 460 രൂപയുമായാണ് വർധിക്കുക.15 മുതലാണ് വിലക്കയറ്റം. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗമാണ് വിലകൂട്ടാനുള്ള തീരുമാനമെടുത്തത്.നിലവിൽ എല്ലുള്ളതിന് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമാണ് വില. കേരളത്തിലും അയൽസംസ്ഥാനങ്ങളിലും കന്നുകാലികൾക്ക് അനിയന്ത്രിതമായി വിലകൂടിയതാണ് കൂടാനുള്ള പ്രധാനകാരണമായി കച്ചവടക്കാർ പറയുന്നത്. വിലകൂട്ടാൻ വേറെയുമുണ്ട് കാരണങ്ങൾ മേഖലയിലെ ഉപോത്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവും ബീഫ് വില കൂട്ടാൻ കാരണമായെന്ന് ഓൾ കേരള മീറ്റ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ടി.കെ. സാദിക് പറഞ്ഞു.
യോഗത്തിൽ ജില്ലാപ്രസിഡന്റ് കെ.പി. മുഹമ്മദ് സലീം അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജംഷീർ, ജില്ലാസെക്രട്ടറി അബ്ദുൾ ഗഫൂർ, ഇസ്ഹാക്ക് മൂഴിക്കൽ, അബ്ദുൾ ഹമീദ്, റഊഫ് പൊറ്റമ്മൽ, അഷറഫ് കടലുണ്ടി, നാസർ കല്ലായി, മനാഫ് പന്നിയങ്കര, നൗഫൽ പറമ്പത്ത്, ലിബാസ് തടമ്പാട്ടുതാഴം എന്നിവർ സംസാരിച്ചു. പൊള്ളും മീനേ... ട്രോളിങ് നിരോധനക്കാലമായതിനാൽ മത്സ്യലഭ്യത കുറവാണ്. മഴ കനത്തതോടെ ചെറുവള്ളങ്ങളും കടലിലിറങ്ങുന്നത് കുറച്ചു.
ഇതോടെ മീൻവില മുൻപത്തെക്കാൾ കൂടി. വിലയിങ്ങനെ: മീൻ ട്രോളിങ്ങിന് മുൻപ് ഇപ്പോൾ മത്തി 160- 200 അയക്കൂറ 900-1000 1300-1400 ചെമ്മീൻ (ചെറുത്) 150- 250 ചെമ്മീൻ (വലുത്) 200- 400 അയല 250- 280 സൂത 150-160 200 (കോഴിക്കോട് സെൻട്രൽ മാർക്കറ്റിലെ വില. പ്രാദേശികവിപണിയിൽ വിലയിൽ മാറ്റമുണ്ടാകാം)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.