താരസംഘടനയായ ‘അമ്മ’യിൽ ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന കരുതിയാണ് ഇത്രയും ദിവസം താൻ നിശബ്ദത പാലിച്ചതെന്നും എന്നാൽ തന്റെ അന്തസ്സിനെ നിരന്തരം ലക്ഷ്യം വച്ച് വേട്ടയാടാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോൾ തുറന്നുപറച്ചിലുമായി രംഗത്തെത്തുന്നതെന്നും ശ്വേത വ്യക്തമാക്കി. തന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി താൻ പടിയിറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് താരം.
ആ പ്രമേയം എനിക്ക് കൈമാറിയെങ്കിലും, ‘അമ്മ’യുടെ ബൈലോ ആർട്ടിക്കിൾ XII(e) പ്രകാരം അത് പാസായിട്ടില്ല. അന്ന് ഹാജരായ 243 അംഗങ്ങളിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ ആ പ്രമേയം പാസ്സായിട്ടുമില്ല, അതിന് യാതൊരു നിയമബലവുമില്ല.
ഇന്ന് അവർ അവകാശപ്പെടുന്നത്, ജനറൽ ബോഡിയുടെ തീരുമാനപ്രകാരമാണ് അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നത് എന്നാണ്.
എനിക്ക് അവരോട് ഇത് ചോദിക്കാനുണ്ട്-
∙അമ്മയുടെ ബൈലോയിൽ (By-law) എവിടെയാണ് അഡ്ഹോക് കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്?
∙ബൈലോയിൽ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നത്?
ബൈലോ വളരെ വ്യക്തമായി പറയുന്നുണ്ട്…… ഒരു കമ്മിറ്റി പൂർണ്ണമായും ഔദ്യോഗികമായി രാജി വച്ചാൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്.
ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്കും ഭരണസമിതിക്കും മാത്രം ഈ നീതി ലഭിക്കാത്തത്? ചില താല്പര്യക്കാർ എങ്ങനെയാണ് ഞങ്ങൾക്ക് മാത്രം വേറൊരു നിയമം അടിച്ചേൽപ്പിക്കുന്നത്? ‘അമ്മ’യുടെ ബൈലോ പ്രകാരം ഇവിടെ ഒരൊറ്റ കമ്മിറ്റിക്ക് മാത്രമേ നിലനിൽപ്പുള്ളൂ, അത് ഞങ്ങളുടെ കമ്മിറ്റിയാണ്. അടുത്ത തിരഞ്ഞെടുപ്പ് നടന്ന് (ജനറൽ ബോഡിയുടെ തീരുമാനപ്രകാരം) ഒരു പുതിയ കമ്മിറ്റി രൂപീകരിക്കുന്നതുവരെ ഈ കമ്മിറ്റി തന്നെ തുടരേണ്ടതുണ്ട്.
അതുകൊണ്ട്, അഡ്ഹോക് കമ്മിറ്റിയാണെന്ന് അവകാശപ്പെട്ട് മറ്റാരെങ്കിലും രംഗത്തുവരുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണ്, അവർ ‘അമ്മ’യിലെ അംഗങ്ങളെ വ്യക്തമായി തെറ്റിദ്ധരിപ്പിക്കുകയാണ്.
‘അമ്മ’ ഒരു ചാരിറ്റി സംഘടനയാണ്. ഇതിലൂടെ സഹായം ലഭിക്കുന്ന ഒത്തിരി പേരുണ്ട്. വാർഷിക ജനറൽ ബോഡി യോഗം കഴിഞ്ഞിട്ട് ഇന്നുവരെ, അമ്മയുടെ യാതൊരു പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല.
ജൂലൈ ഒന്നിന് നൽകേണ്ട 'കൈനീട്ടം' ഞങ്ങൾ അംഗങ്ങൾക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്. സഞ്ജീവിനി, മെഡിക്കൽ ഇൻഷുറൻസ്… ഇതെല്ലാം ഞങ്ങൾ കൃത്യമായി ചെയ്യുന്നുമുണ്ട്. എന്റെ മൗനം മുതലെടുത്ത് ‘അമ്മ’യിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്, കുറ്റാരോപിതരായ ചില താല്പര്യക്കാർ ‘അമ്മ’യെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ ‘അമ്മ’യെ ഹൈജാക്ക് ചെയ്യാൻ ആരെയും ഞാൻ അനുവദിക്കില്ല.
എന്ന് സ്വന്തം,
ശ്വേത മേനോൻ
പ്രസിഡന്റ്, അമ്മ’’
'അമ്മ' സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ വച്ച് മുൻ ഭരണസമിതി പരസ്യമായി രാജി പ്രഖ്യാപിച്ചെങ്കിലും, മുൻ പ്രസിഡന്റ് ശ്വേത മേനോനും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും തങ്ങളുടെ ഔദ്യോഗിക രാജിപ്പത്രിക ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി ഇന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സംഘടന നേരിടുന്ന പ്രതിസന്ധികളെയും അസൗകര്യങ്ങളെയും കുറിച്ച് അഡ്ഹോക്ക് കമ്മിറ്റി കൺവീനറും എം.എൽ.എയുമായ രമേശ് പിഷാരടിയും, കമ്മിറ്റി അംഗമായ കെ.ബി. ഗണേഷ് കുമാറും പ്രതികരിക്കുകയുണ്ടായി. പൊതുയോഗത്തിലെ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതെന്നും, എല്ലാ അംഗങ്ങളും അത് അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നും കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ശ്വേതാ മേനോൻ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.