എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്.

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്.

ന്യൂഡൽഹി: എസ്എഫ്ഐ ഡൽഹി ജില്ലാ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്.

ഇതിനായി ഡൽഹി പൊലീസ് എകെജി ഭവനിലെത്തി. അതേസമയം, അനുവാദം വാങ്ങാതെ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസിനുള്ളിൽ പൊലീസുകാർക്കു പ്രവേശിക്കാനാകില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. നെയിം പ്ലേറ്റില്ലാതെയാണ് പൊലീസ് വന്നത്. 

യൂണിഫോം ഇല്ലാതെ വന്നതിനെ ചോദ്യം ചെയ്തപ്പോൾ മഴ കാരണം യൂണിഫോം ധരിച്ചില്ലെന്ന വിചിത്രമായ മറുപടിയാണു നൽകിയതെന്നും ബ്രിട്ടാസ് പറഞ്ഞു.സിപിഎം നേതാക്കൾ ചോദ്യം ചെയ്തതോടെ വനിതാ പൊലീസുകാർ മടങ്ങി. 2021 ലെ കേസിലാണ് അറസ്റ്റ് നീക്കമെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. ബംഗ്ല ഭവനു മുന്നിലാണ് അന്നു പ്രതിഷേധം നടന്നത്. 30 ന് കേസ് പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ നീക്കം.

പ്രതികാര നടപടി ഉണ്ടാകില്ല എന്നു കേന്ദ്രം പറഞ്ഞത് വെറുതേയായെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. ക്രിമിനൽ കുറ്റമാണ് പൊലീസ് ചെയ്തത്. യൂണിഫോം ഇല്ലാതെയാണ് പൊലീസ് വന്നത്. സോനം വാങ്ചുക്കിനെ തട്ടിക്കൊണ്ടുപോയതുപോലെ ഐഷി ഘോഷിനെ തട്ടിക്കൊണ്ടുപോകാനാണു ശ്രമിച്ചതെന്നും എം.എ.ബേബി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !