യുകെ : റിഫോം യുകെ അധികാരത്തില്‍ എത്തിയാല്‍ പിആര്‍ തന്നെ ഇല്ലാതാക്കും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ പിആര്‍ ഉള്ളവരുടേത് റദ്ദ് ചെയ്യുകയും റിഫോം പദ്ധതിയാണ്. ഇപ്പോഴിതാ സകല കുടിയേറ്റക്കാരെയും പറപ്പിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ ബ്രിട്ടീഷ് പാസ്സ്പോര്‍ട്ട് ഇല്ലാതെ യുകെയില്‍ ജോലി ചെയ്താല്‍ ശമ്പളത്തില്‍ നിന്ന് പ്രത്യേക ഇമ്മിഗ്രെഷന് സര്‍ചാര്‍ജ് പിടിക്കാനാണ് പ്രധാന പദ്ധതി. ഒപ്പം കുടിയേറ്റക്കാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് നിലവില്‍ ഉള്ളതിലും കൂടിയ നിരക്കില്‍ ആയിരിക്കും.വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ വാര്‍ഷിക ലെവി ചുമത്തുന്നത് എന്‍ എച്ച് എസ്, സോഷ്യല്‍ കെയര്‍ മേഖലകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു. സെറ്റില്‍ഡ് സ്റ്റാറ്റസ് ഉള്ള യൂറോപ്യന്‍ പൗരന്മാര് ഉള്‍പ്പടെ, എല്ലാ വിദേശ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഉയര്‍ന്ന നിരക്കിലുള്ള നാഷണല്‍ ഇന്‍ഷുറന്‍സും അതുകൂടാതെ ഒരു പ്രത്യേക വാര്‍ഷിക ലെവിയും നല്‍കേണ്ടി വരുന്നതാണ് പുതിയ പദ്ധതി. ഐറിഷ് പാസ്സ്പോര്‍ട്ട് ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഇതില്‍ ഇളവു ലഭിക്കുക.
ജീവനക്കാരുടെയും തൊഴിലാളികളുടെയും രൂക്ഷ ക്ഷാമം അനുഭവപ്പെടുന്ന മേഖലകള്‍ക്കോ, അമിതമായി വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന എന്‍ എച്ച് എസ്, വിദ്യാഭ്യാസം പോലുള്ള മേഖലകള്‍ക്കോ ഒരു ഇളവും നല്‍കുന്നില്ലെന്നണ് ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യു കെയില്‍ വ്യാപകമായി തന്നെ പ്രാബല്യത്തില്‍ വരുത്തുന്ന ഈ നയം, ബ്രിട്ടനിലെ സ്ഥാപനങ്ങളെ, ബ്രിട്ടീഷ് തൊഴിലാളികളെ ജോലിയില്‍ നിയമിക്കാന്‍ നിര്ബന്ധിതരാക്കുന്നതിനാണെന്ന് റിഫോം യു കെ പറയുന്നു. എന്നാല്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ആവശ്യമായത്ര ജീവനക്കാരെ തദ്ദേശീയമായി കണ്ടെത്താനാകില്ലെന്നാണ് ഈ രംഗത്തെ പ്രൊഫഷണലുകളും വിദഗ്ധരും പറയുന്നത്.
കുറഞ്ഞ വരുമാനക്കാര്‍ക്ക് ലെവി കൂടുതല്‍ ഉയര്‍ന്ന നിരക്കിലായിരിക്കുമെന്നും റിഫോം യു കെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കൃത്യമായി എത്ര ശതമാനം ലെവി നല്‍കേണ്ടി വരുമെന്നതിനെ കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല. 20 ശതമാനത്തോളം എന്‍ എച്ച് എസ് ഇംഗ്ലണ്ട് ജീവനക്കാര്‍ വിദേശികളാണെന്നിരിക്കെ, എത്രമാത്രം അധിക ചെലവ് ഈയിനത്തില്‍ എന്‍ എച്ച് എസ് ഇംഗ്ലണ്ടിനുണ്ടാകും എന്നത് ആലോചിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ തന്നെ കടുത്ത പ്രതിസന്ധി നേരിടുന്ന എന്‍ എച്ച് എസ്സിന് മേല്‍ പുതിയ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കാന്‍ മാത്രമെ ഇത്തരം നയങ്ങള്‍ ഉതകുകയുള്ളു എന്നും അവര്‍ പറയുന്നു.
വിദേശ ജി പിമാര്‍ക്ക് കൂടുതല്‍ ലെവി ഏര്‍പ്പെടുത്താനുള്ള നീക്കം തിരിച്ചടിക്കുമെന്ന് റോയല്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്സ് വക്താവും പറയുന്നു. ഒട്ടുമിക്ക ജി പി സര്‍വ്വീസുകളും എന്‍ എച്ച് എസ്സിന് സേവനം നല്കാന് കരാറിലേര്‍പ്പെട്ടിട്ടുള്ള ചെറുകിട സ്വതന്ത്ര സര്‍വീസുകളാണ് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
റിഫോമിന്റെ നയം നടപ്പിലാക്കിയാല്‍ ജീവനക്കാരെ നിയമിക്കുന്നത് ഏറെ ക്ലേശകരമായ കാര്യമായി മാറുമെന്നും അവര്‍ പറയുന്നു. തത്ഫലമായി ജീവനക്കാരെ കുറയ്ക്കേണ്ടി വന്നാല്‍ അത് ആത്യന്തികമായി ബാധിക്കുക രോഗികളുടെ സുരക്ഷയെ ആയിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.