കുമാമോട്ടോ: ദക്ഷിണ ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ ചൊവ്വാഴ്ച റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പത്തെത്തുടർന്ന് ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണ ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുകുവോക്ക, സാഗ, ഒയിറ്റ, മിയാസാക്കി എന്നീ പ്രവിശ്യകളിൽ ജപ്പാൻ ഭരണകൂടം അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.ഭൂചലനത്തിന് പിന്നാലെ ഒരു മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളോട് മാറിനിൽക്കാൻ ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചി അഭ്യർത്ഥിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി അവർ വ്യക്തമാക്കി.
ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ജനങ്ങളുടെ ജീവനാണ് മുൻഗണനയെന്നും അവർ അറിയിച്ചു.ഭൂചലനത്തെത്തുടർന്ന് ക്യൂഷു ഇലക്ട്രിക് പവറിന്റെ പരിധിയിലുള്ള ഏകദേശം 40,000 വീടുകളിൽ വൈദ്യുതി മുടങ്ങിയതായി കമ്പനി അറിയിച്ചു. ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെയുള്ള റെയിൽ സർവീസുകൾ നിർത്തിവെച്ചതായി റെയിൽവേ കമ്പനിയായ ജെആർ ക്യൂഷു വ്യക്തമാക്കി.
അതേസമയം, മേഖലയിലെ ആണവനിലയങ്ങളിൽ അസാധാരണമായി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജപ്പാന്റെ ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി അറിയിച്ചു. പ്രധാന പൊതുസൗകര്യങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നിലവിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഏജൻസിയും വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ഉയർന്ന ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിലെ കുമാമോട്ടോയിൽ 10 വർഷം മുൻപ് ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 275 പേർ കൊല്ലപ്പെടുകയും 2,739 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ ടിഎസ്എംസി, സോണി തുടങ്ങിയ കമ്പനികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.