​പാലായിൽ 18.5 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

പാലാ: പാലായിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി വിദേശമദ്യം വിൽപന നടത്തുന്നതിനിടെ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി.

രാമപുരം നെല്ലിക്കൽ വീട്ടിൽ ഡെന്നിസ് എൻ. കെ. (38) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 18.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു.

​അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി. ആനന്ദരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡ്രൈഡേ ദിവസങ്ങളിൽ പാലാ കേന്ദ്രീകരിച്ച് വൻതോതിൽ മദ്യവിൽപന നടക്കുന്നുണ്ടെന്ന് എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഈ പ്രദേശത്ത് എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കി വരികയായിരുന്നു.

​ഇതിനിടയിലാണ് സ്കൂട്ടറിൽ മദ്യവുമായി വിൽപനയ്ക്കെത്തിയ ഡെന്നിസ് എക്സൈസിന്റെ വലയിലാകുന്നത്. തുടർന്ന് ഇയാളെ തടഞ്ഞുനിർത്തി നടത്തിയ വിശദമായ പരിശോധനയിലാണ് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 18.5 ലിറ്റർ വിദേശമദ്യം കണ്ടെടുത്തത്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് തുടൺനടപടികൾ സ്വീകരിച്ചു വരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !