കളത്തുകടവിൽ വൈദ്യുതി മുടക്കം; വ്യാപാരികൾക്ക് നഷ്ടം

കളത്തുകടവ്: ദിവസേനയുള്ള വൈദ്യുതി മുടക്കം കളത്തുകടവിലെ വ്യാപാരികൾക്ക് വൻനഷ്ടം വരുത്തുന്നു. മഴക്കാലം ആരംഭിച്ചതോടെ ദിവസവും രണ്ടും മൂന്നും മണിക്കൂറാണ് വൈദ്യുതി മുടങ്ങുന്നത്.

ഹോട്ടൽ, ബേക്കറി, ചെറുകിട ഭക്ഷണ യൂണിറ്റുകൾ, ഇലക്ട്രോണിക്സ് വ്യാപാരികൾ എന്നിവരുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുന്നു. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതോടെ ഹോട്ടൽ, ബേക്കറി എന്നിവിടങ്ങളിലെ ഭക്ഷണസാധനങ്ങൾ കേടുവരുന്നു. ഫ്രിഡ്ജിൽ ഇരിക്കുന്ന ഭക്ഷ്യസാധനങ്ങളും ഐസ്ക്രീമുകളും കേടാകുന്നതിനാൽ സ്ഥാപനം മുന്നോട്ട്പോകാൻ സാധിക്കാത്ത നിലയിലാണ് വ്യാപാരികൾ.

​ചെറുകിട യൂണിറ്റുകളിലെ യന്ത്രങ്ങൾ പ്രവർത്തിക്കാൻ പലപ്പോഴും സാധിക്കാത്തതിനാൽ കുടുംബശ്രീ യൂണിറ്റുകളും നഷ്ടത്തിലാണ്. കുടിവെള്ള പദ്ധതികളുടെ മോട്ടോർ പ്രവർത്തിപ്പിക്കാനും പറ്റുന്നില്ല. വലിയ മോട്ടോറുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ അടിക്കടി വൈദ്യുതി മുടങ്ങുന്നത് കേടുവരാനും കാരണമാകുന്നു. കുളത്തുകടവിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കുളത്തുകടവ് വ്യാപാരികൂട്ടായ്മ മാണി സി. കാപ്പൻ എം.എൽ.എ.ക്ക് നിവേദനം നൽകി. ഇൻവെർട്ടർ ഉപയോഗിച്ചുള്ള പ്രവർത്തനം വ്യാപാരത്തെ നഷ്ടത്തിൽ എത്തിക്കുമെന്ന് വ്യാപാരികൾ പറയുന്നു.

​മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിലെ സ്ഥിതി ഇതിലും ദയനീയമാണ്. ദിവസം പകുതി സമയത്തും വൈദ്യുതിയില്ല. ഈരാറ്റുപേട്ട കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിന്റെ കീഴിലാണ് ഈ പ്രദേശങ്ങൾ. കെ.എസ്.ഇ.ബി. ഓഫീസിലും സബ്സ്റ്റേഷനിലും പരാതി പറയാൻ എത്തുമ്പോൾ ജീവനക്കാരില്ല എന്നുള്ള കാരണമാണ് അവർ പറയുന്നത്.

​ഇതിന് ശാശ്വതപരിഹാരമായി മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിൽ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് ആരംഭിക്കണം. മലയോര പഞ്ചായത്തുകളിൽ കെ.എസ്.ഇ.ബി. സെ. ഓഫീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രണ്ട് പഞ്ചായത്തുകളെയും ചേർത്ത് സെക്ഷൻ ഓഫീസ് ആരംഭിക്കാൻ വർഷങ്ങൾക്കുമുമ്പ് തീരുമാനിച്ചിരുന്നെങ്കിലും എവിടെ സ്ഥാപിക്കും എന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഓഫീസ് ഇല്ലാതായി.

​ഇതോടൊപ്പം അനുവദിച്ച തിക്കോയിയിലും കൊല്ലപ്പള്ളിയിലും ഓഫീസ് ആരംഭിക്കുകയും ചെയ്തു. കാലവർഷക്കെടുതിയിൽ വൈദ്യുതി തൂണുകൾ തകർന്നാൽ ഇവ പുനഃസ്ഥാപിക്കാൻ കാലതാമസവും വരുന്നുണ്ട്. ഈരാറ്റുപേട്ട സെക്ഷൻകീഴിൽ 24000 ത്തോളം ഉപഭോക്താക്കളാണുള്ളത്. മറ്റ് സെക്ഷൻ പരിധിയിലുള്ള അത്രയും ജീവനക്കാർ മാത്രമാണ് ഈരാറ്റുപേട്ട സെക്ഷനിലുള്ളത്. ഇത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കാലതാമസം വരുത്തുന്നുണ്ട്.

​വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്ന് മാളിയേക്കൽ സ്റ്റോഴ്സ് ഉടമ സതീശൻ പറഞ്ഞു. വൈദ്യുതി മുടക്കത്തിന് പരിഹാരം കാണാൻ മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളെ ചേർത്ത് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് ആരംഭിക്കണമെന്നു ഈരാറ്റുപേട്ട കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിൽ കൂടുതൽ ജീവനക്കാരെയും നിയമിക്കണമെന്നും ടോം ലൈൻ ബ്യൂട്ടി പാർലർ ഉടമ പി.എച്ച്. ഷിജു കളത്തുകടവ് ചൂണ്ടിക്കാട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !