കോട്ടയം : പ്രാവട്ടത്ത് അന്യസംസ്ഥാന തൊഴിലാളി നടത്തിവരുന്ന മുറുക്കാൻ കടയുടെ മറവിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില-ലഹരി ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി.
പ്രദേശത്ത് ലഹരി വസ്തുക്കളുടെ വിൽപന സജീവമാണെന്ന നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതിയെത്തുടർന്നാണ് "ഓപ്പറേഷൻ തൂഫാൻ" എന്ന പേരിൽ അടിയന്തര പരിശോധന നടത്തിയത്.ലഹരി വിപണനത്തിനെതിരെ അതിവേഗം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 4-ാം വാർഡ് മെമ്പർ നന്ദു ആരതി, 3-ാം വാർഡ് മെമ്പർ തോമസ് കോട്ടൂർ എന്നിവർ ചേർന്ന് എക്സൈസ് ഓഫീസർക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ജനപ്രതിനിധികൾ പരാതി സമർപ്പിച്ച് വെറും രണ്ടു മണിക്കൂറിനുള്ളിൽ തന്നെ എക്സൈസ് വകുപ്പ് സ്ഥലത്ത് മിന്നൽ പരിശോധന നടത്തുകയും കുറ്റക്കാരെ കണ്ടെത്തുകയുമായിരുന്നു.
തുടർനടപടികളുടെ ഭാഗമായി കടയുടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജനപ്രതിനിധികളുടെ സമയോചിതമായ ഇടപെടലിനെയും എക്സൈസ് ഉദ്യോഗസ്ഥരുടെ ദ്രുതഗതിയിലുള്ള നടപടിയെയും നാട്ടുകാരും വ്യാപാരി സംഘടനകളും അഭിനന്ദിച്ചു. വരും ദിവസങ്ങളിലും പ്രദേശത്ത് കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.