നടനും അർബൻ നക്സലുമായ പ്രകാശ് രാജിന്റെ വാഗമണ്ണിലെ കയ്യേറ്റങ്ങൾ ഇടത് സർക്കാരിന്റെ കാലത്ത്

കോട്ടയം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ വരാട്ടുമേട്ടിൽ സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി കൈയേറിയ 10 ഏക്കർ റവന്യൂ ഭൂമി റവന്യൂ സംഘം ഒഴിപ്പിച്ചു തിരിച്ചുപിടിച്ചു.

വരാട്ടുമേട് സ്വദേശി പ്രദീപ് കൈയേറുകയും തുടർന്ന് സെബിൻ ആന്റണി എന്നയാൾക്ക് കൈമാറുകയും ചെയ്ത പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള ഭൂമിയാണ് അധികൃതർ ഏറ്റെടുത്തത്.

​കയ്യേറ്റ ഭൂമിയിൽ അനധികൃതമായി നിർമിച്ചിരുന്ന ഹോംസ്റ്റേ കെട്ടിടം, കഫറ്റേരിയ, അതിർത്തിയിലെ ഇരുമ്പുവേലികൾ, കരിങ്കൽക്കെട്ടുകൾ എന്നിവ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റവന്യൂ സംഘം പൊളിച്ചുനീക്കി. പ്രദേശത്തുണ്ടായിരുന്ന പടുതാക്കുളവും തകർത്താണ് സംഘം നടപടികൾ പൂർത്തിയാക്കിയത്.

​പീരുമേട് തഹസിൽദാർ ജോജോ വി. സെബാസ്റ്റ്യൻ, എൽ. എ. തഹസിൽദാർ ആർ. ഹരീന്ദ്രനാഥ്‌, വാഗമൺ വില്ലേജ് ഓഫീസർ പി. ബി. ഗോപികൃഷ്ണൻ, ഏലപ്പാറ വില്ലേജ് ഓഫീസർ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസർമാരും ഭൂസംരക്ഷണസേനാംഗങ്ങളും ചേർന്നാണ് ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകിയത്.

​പട്ടയഭൂമിയുടെ മറവിൽ ഏക്കറുകളുടെ കയ്യേറ്റം

​പ്രദീപിന്റെ പിതാവ് ദുരൈരാജ്, മുത്തശ്ശി സുബ്ബമ്മ എന്നിവരുടെ പേരിൽ വരാട്ടുമേട്ടിലുണ്ടായിരുന്ന രണ്ടരയേക്കർ പട്ടയഭൂമിയുടെ മറവിലാണ് അതിനോട് ചേർന്നുള്ള ഏക്കറുകണക്കിന് റവന്യൂ ഭൂമി കൈയേറി കൃഷി നടത്തിയിരുന്നത്.

​വരാട്ട്മേടിലെ വൻതോതിലുള്ള കയ്യേറ്റത്തെക്കുറിച്ച് ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ ഉമർ ഫാറൂഖ് മുൻപ് ഡെയ്‌ലി മലയാളി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ നടൻ പ്രകാശ് രാജിന്റെ ബിനാമി ഇടപാടുകളാണ്  വാഗമണ്ണിൽ നടന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടത്തിനും വിവിധ അന്വേഷണ ഏജൻസികൾക്കും ഡെയ്‌ലി മലയാളി ന്യൂസ് വിവരം കൈമാറിയിരുന്നു.

ഇടത് സർക്കാരിന്റെ കാലത്ത് നടന്ന കയ്യേറ്റങ്ങൾക്കും അനധികൃത പ്രവർത്തനങ്ങൾക്കും എതിരെയുമുള്ള നിയമ നടപടികൾ ശക്തമായി തുടരുമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !