ഒട്ടാവ: കാനഡയിൽ പോസ്റ്റ്-ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രതിഷേധങ്ങൾ ശക്തമാകുന്നു.
കൽഗറിയിലെ പോർട്ടേജ് കോളേജിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ടത്.വർക്ക് പെർമിറ്റുകൾ തടയപ്പെട്ട പശ്ചാത്തലത്തിൽ കോളേജ് അധികൃതർ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് ഔദ്യോഗികമായി അംഗീകാരമുള്ള ഇമ്മിഗ്രേഷൻ ലോയർമാരെയോ കാനഡയിലെ നിയുക്ത ഇമ്മിഗ്രേഷൻ കൺസൾട്ടന്റുകളെയോ സമീപിക്കാനാണ് കോളേജ് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രശ്നത്തിൽ ഇമ്മിഗ്രേഷൻ അധികാരികളുമായി സംസാരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.വിദ്യാർത്ഥികൾ പൂർത്തിയാക്കിയ കോഴ്സുകൾ നോൺ-ക്രെഡിറ്റ് വിഭാഗത്തിൽ പെടുന്നതാണെന്നും, അതിനാൽ വർക്ക് പെർമിറ്റിന് അർഹതയില്ലെന്നുമാണ് കാനഡ ഇമ്മിഗ്രേഷൻ വ്യക്തമാക്കുന്നത്. എന്നാൽ തങ്ങൾ കോഴ്സിന് ചേരുന്ന സമയത്ത് ഇത് അംഗീകൃത കോളേജും പ്രോഗ്രാമുമായിരുന്നുവെന്നും, വർഷം 15,000 ഡോളറിലധികം ഫീസ് നൽകിയ ശേഷമാണ് ഇപ്പോൾ പെർമിറ്റ് നിഷേധിക്കുന്നതെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. മുൻകാല പ്രാബല്യത്തോടെയാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
പ്രതിഷേധങ്ങൾ തുടരുന്നതിനിടയിൽ, വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കാനഡയിലെ ഇമ്മിഗ്രേഷൻ കൺസൾട്ടന്റ് ഡിംപിൾ വർമ്മയുടെ നേതൃത്വത്തിൽ പെറ്റിഷൻ കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. സ്ഥിരതാമസത്തിന് വേണ്ടിയല്ല, പഠനത്തിന് ശേഷം ജോലി ചെയ്യാനുള്ള അവസരത്തിന് വേണ്ടിയാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.