കോട്ടയം: നഗരത്തിലെ കുരുക്കഴിക്കാൻ പദ്ധതികൾ വേഗം നടപ്പാക്കുമെന്ന് അധികൃതർ. അതിവേഗം നടപ്പാക്കാൻ കഴിയുന്ന പരിഷ്കാരങ്ങൾ, ശാശ്വതമായി നടപ്പിലാക്കാൻ കഴിയുന്നവ എന്നിങ്ങനെ രണ്ട് രീതിയിലാണ് ആലോചന.
താൽക്കാലിക പരിഷ്കാരങ്ങൾ സംബന്ധിച്ച നിർദേശങ്ങൾക്കായി വകുപ്പുതല ഉദ്യോഗസ്ഥയോഗം ഉടൻ ചേരും. ഗതാഗത നിയമലംഘനം കണ്ടുപിടിക്കാൻ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും ആലോചനയുണ്ട്.
നഗരത്തിൽ ദേശീയപാതയിൽ ഏറ്റവുമധികം ഗതാഗത നിയമലംഘനം നടക്കുന്ന ബസേലിയസ് കോളജ് ജംക്‌ഷനിൽ ക്യാമറയോ പ്രത്യേക നിരീക്ഷണമോ ഇല്ലാത്തതു ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുവെന്ന വിലയിരുത്തലുണ്ട്.
റോഡിൽ സെൻട്രൽ ജംക്‌ഷനും പ്ലാന്റേഷൻ കോർപറേഷൻ ഓഫിസിനും ഇടയ്ക്കു ക്യാമറയില്ലാത്തതാണു നിയമലംഘനം വർധിക്കാൻ പ്രധാനകാരണം. സെൻട്രൽ ജംക്‌ഷനിലെ നിരീക്ഷണ ക്യാമറയിൽ കെകെ റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ നിയമലംഘനങ്ങൾ കണ്ടെത്താൻ കഴിയും. അടുത്ത ക്യാമറ പ്ലാന്റേഷൻ കോർപറേഷൻ ഓഫിസിനു മുന്നിലാണ്. ഇതിനിടയിൽ, തിരക്കേറിയ ബസേലിയസ് കോളജ് ജംക്‌ഷനിൽ പൊലീസ് നോക്കിനിൽക്കെയാണു നിയമലംഘനം.
ഇവിടെ ട്രാഫിക് സിഗ്‌നൽ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, കഞ്ഞിക്കുഴി ഭാഗത്തു നിന്നു ജനറൽ ആശുപത്രി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഊഴം കാത്തു നിൽക്കാതെ നിരതെറ്റി തെറ്റായ ദിശയിലൂടെ വരുന്നതാണ് ഗതാഗതക്കുരുക്കിനു കാരണം. ജനറൽ ആശുപത്രി ഭാഗത്തു നിന്നു കഞ്ഞിക്കുഴി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഈ സമയം കടന്നുപോകാനും പറ്റില്ല.
ഈരയിൽക്കടവ്, ഗുഡ്ഷെപ്പേഡ് റോഡ് എന്നിവയ്ക്കു പുറമേ ചെല്ലിയൊഴുക്കം ഭാഗത്തെ 2 ഇടറോഡുകളിൽനിന്നു കൂടുതൽ വാഹനങ്ങൾ ഇപ്പോൾ ബസേലിയസ് കോളജ് ജംക്‌ഷൻ വഴി എത്തുന്നുണ്ട്. നഗരത്തിൽ ഗതാഗതം കൂടുതൽ ശ്രദ്ധിക്കേണ്ട സ്ഥലമായി ബസേലിയസ് കോളജ് ജംക്‌ഷൻ മാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.