പാലാ- എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേ കുറവിലങ്ങാട് വഴി വേണമെന്ന് നിർദേശം

പാലാ- എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേ കുറവിലങ്ങാട് വഴി വേണമെന്ന് നിർദേശം

കുറവിലങ്ങാട് : ബജറ്റിൽ പ്രഖ്യാപിച്ച പാലാ- എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേ കുറവിലങ്ങാട് വഴി വേണമെന്ന് നിർദേശം ഉയരുന്നു.

പാതയുടെ രൂപരേഖ തയാറാക്കിയിട്ടില്ല. ഏറ്റവും ദൂരം കുറഞ്ഞ പാത തിരഞ്ഞെടുക്കുകയാണ് ലക്ഷ്യം. കോഴാ–പാലാ റോഡ് ഹൈവേ ആയി വികസിപ്പിച്ചാൽ ഒട്ടേറെ മേഖലകൾക്കു പ്രയോജനം ലഭിക്കും. പാലായിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിൽ എക്സ്പ്രസ് വേ നിർമിക്കുന്ന പദ്ധതിയാണിത്.

നേട്ടങ്ങളേറെ പാലാ– കോഴാ റോഡ് വികസനം നടപ്പായാൽ കാർഷിക മേഖലയ്ക്കും തീർഥാടന ടൂറിസത്തിനും വലിയ സാധ്യത തെളിയുമെന്നു വിലയിരുത്തുന്നു. കുറവിലങ്ങാട്, മാഞ്ഞൂർ, കടുത്തുരുത്തി പ്രദേശത്തെ ആരാധനാലയങ്ങൾക്കും കാർഷിക മേഖലയ്ക്കും ഗുണം ലഭിക്കും. സയൻസ് സിറ്റിയിലേക്ക് എത്തുന്ന സന്ദർശകർക്കു കൂടുതൽ യാത്രാ സൗകര്യം ലഭ്യമാകും. പാലാ, കോഴാ, പിറവം, തിരുവാങ്കുളം എന്നിവയെ ബന്ധിപ്പിച്ച് പാലാ–എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേ പരിഗണിക്കണമെന്നും നിർദേശം ഉയരുന്നുണ്ട്. 

ഏകദേശം 50-55 കിലോമീറ്റർ ദൈർഘ്യമുള്ള ഈ നിർദിഷ്ട അലൈൻമെന്റ് പാലാ, കുറവിലങ്ങാട്, പിറവം, തിരുവാങ്കുളം വഴി എറണാകുളത്തെ നേരിട്ട് ബന്ധിപ്പിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്യുന്നത്. ഹൈവേ നിലവിൽ വന്നാൽ പാലായിൽനിന്ന് എറണാകുളത്തേക്ക് 45-50 മിനിറ്റിനുള്ളിൽ എത്താം. മധ്യകേരളത്തിൽ പുതിയ വ്യവസായ ഇടനാഴി രൂപപ്പെടും.

എംസി റോഡ് വികസനത്തിന് സാധ്യത തെളിയുന്നു കുറവിലങ്ങാട് ∙ 24 മീറ്ററിൽ 4 വരിയായി എംസി റോഡ് വികസനത്തിന് 5,217 കോടി രൂപയാണ് എൽ‍ഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ അനുവദിച്ചത്. ഈ പദ്ധതി പുതിയ സർക്കാർ തുടരാനാണ് സാധ്യത. കോട്ടയം ജില്ലയിൽ ളായിക്കാട് മുതൽ കോട്ടയം ഐഡ ജംക്‌ഷൻ വരെ റോഡ് ദേശീയപാത 186ന്റെ ഭാഗമാണ് എംസി റോഡ്. അടുത്തയിടെ ദേശീയപാതയുടെ ഭാഗം ടാർ ചെയ്തിരുന്നു. 

ബാക്കി ഭാഗത്ത് ചെറിയ പണികൾ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് നടത്തിയത്. റോഡിൽ പലയിടത്തും കുഴികളുണ്ട്. കുറവിലങ്ങാട് മുതൽ പുതുവേലി വരെ വലിയ വളവുകളും യാത്രയ്ക്ക് ഭീഷണിയാണ്. 3 ജില്ലകളെ ബന്ധിപ്പിച്ച് സതേൺ കേരള ഇക്കണോമിക് കോറിഡോർ പദ്ധതി നടപ്പാക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം എംസി റോഡിനു പ്രയോജനമാകുമെന്ന് സൂചനയുണ്ട്. എംസി റോഡ് 4 വരിപ്പാതയാക്കുകയാണ് ലക്ഷ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network