പത്തനംതിട്ട : ടിക്കറ്റിനൊപ്പം അച്ചപ്പവും കുഴലപ്പവും യാത്രക്കാർക്ക് വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ.
സ്ത്രീ യാത്രക്കാർക്കായി സൗജന്യ യാത്രയുമായി കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകൾ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്.സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ്സ് നോക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതിഷേധം കൂടിയായി പത്തനംതിട്ടയിൽ ബസ് ജീവനക്കാരുടെ പലഹാര വിൽപന. അതേസമയം കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ സ്വകാര്യ ബസുകളും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തണമെന്നാണ് മന്ത്രി പറഞ്ഞ
ഇന്ദിര പദ്ധതിയിൽ ഉൾപ്പെടുത്തിയ സൗജന്യ യാത്ര തുടങ്ങി രണ്ടാഴ്ച ആയപ്പോഴേക്കും സ്വകാര്യ ബസുകൾക്ക് വലിയ വരുമാന നഷ്ടമാണുണ്ടായത്. ദിവസം 10000 രൂപ ലഭിച്ചിരുന്ന ഇടത്ത് ഇപ്പോൾ 3000–4000 രൂപയുടെ ഇടിവുണ്ടായതായി പത്തനംതിട്ടയിലെ ബസ് ജീവനക്കാർ മനോരമ ന്യൂസിനോടു പറഞ്ഞു.
ഇതുകാരണം ജീവനക്കാരുടെ ദിവസ വേതനത്തിലും ഇടിവുണ്ടായി. സർക്കാർ തങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നില്ലെങ്കിൽ പത്ത് ദിവസത്തിനകം സർവീസുകൾ നിർത്തേണ്ടി വരുമെന്നാണ് ജീവനക്കാർ പറയുന്നത്. പലഹാരം വിൽക്കുന്നതു പോലുള്ള മറ്റു ജോലികൾ ചെയ്യേണ്ടി വരുമെന്നും അവർ പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.