‘ഇൻഡിഗോ ലൈറ്റ്’, ജൂലൈ 15 മുതൽ; ക്യാബിൻ ബാഗുമായി മാത്രം യാത്ര ചെയ്യുന്നവർക്കു കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്ന പുതിയ പദ്ധതിയുമായി ഇൻഡിഗോ;

ബെംഗളൂരു:  ചെക്ക്ഡ്-ഇൻ ബാഗേജ് ഇല്ലാതെ, ക്യാബിൻ ബാഗുമായി മാത്രം യാത്ര ചെയ്യുന്നവർക്കു കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്ന പുതിയ പദ്ധതി ഇൻഡിഗോ പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സേവനങ്ങൾ വേർതിരിച്ചു നൽകുന്ന രീതിയുടെ ഭാഗമാണിത്. ‘ഇൻഡിഗോ ലൈറ്റ്’ എന്നു പേരിട്ടിരിക്കുന്ന ഈ എൻട്രി-ലെവൽ നിരക്ക് ഇക്കോണമി ക്ലാസ് യാത്രക്കാർക്കുള്ളതാണ്. ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ ഈ നിരക്ക് ബാധകമായിരിക്കും. 


ജൂലൈ 1 മുതൽ ഇൻഡിഗോയുടെ വെബ്സൈറ്റ്, ആപ്പ് തുടങ്ങിയ നേരിട്ടുള്ള ബുക്കിങ് ചാനലുകളിലൂടെ മാത്രമേ ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകൂ. ജൂലൈ 15 മുതലുള്ള യാത്രകൾക്കാണ് ഈ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയുക.


കഴിഞ്ഞ മാസം എയർ ഇന്ത്യയും സൗജന്യ ഭക്ഷണം ഒഴിവാക്കി ‘ബേസിക് ഇക്കോണമി’ നിരക്ക് അവതരിപ്പിച്ചിരുന്നു. വിലയിൽ ശ്രദ്ധിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം.

ഇറാൻ യുദ്ധത്തെ തുടർന്ന് ജെറ്റ് ഇന്ധന വില കുതിച്ചുയർന്നതും വ്യോമപാതകൾ അടച്ചതും മത്സരം കടുത്തതും ഇന്ത്യൻ വിമാനക്കമ്പനികൾക്കു വലിയ സാമ്പത്തിക സമ്മർദ്ദം ഉണ്ടാക്കിയിട്ടുണ്ട്. ജെറ്റ് ഇന്ധനമാണ് വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവ്. ഈ സാഹചര്യത്തിലാണു ചെലവു ചുരുക്കി ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ എയർലൈനുകൾ നടത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !