ആർഎസ്എസിനെ നേരിടാൻ ക്ഷേത്രക്കമ്മിറ്റികൾ വഴി സിപിഎം ഇടപെടണമെന്ന് കേന്ദ്രകമ്മിറ്റി

തിരുവനന്തപുരം,: ആർഎസ്എസിനെ നേരിടാൻ ക്ഷേത്രക്കമ്മിറ്റികൾ വഴി സിപിഎം ഇടപെടണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

കൊല്ലം സംസ്ഥാന സമ്മേളനത്തിൽ ഇക്കാര്യത്തിലെടുത്ത തീരുമാനം നടപ്പാക്കണമെന്നാണു നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ അവലോകന റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, ക്ഷേത്രക്കമ്മിറ്റികളിൽ പാർട്ടി നേരിട്ടു പങ്കാളിത്തം വഹിക്കണമെന്നല്ല, അനുഭാവികളായ വിശ്വാസികൾ വഴി ഇടപെടണമെന്നാണു സംസ്ഥാന സമ്മേളനം തീരുമാനിച്ചതെന്നു നേതാക്കളിൽ ഒരുവിഭാഗം പറയുന്നു.

സിപിഎമ്മിനെ സംബന്ധിച്ച് എക്കാലവും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുള്ള വിഷയമാണിത്. പാർട്ടി അംഗങ്ങളുടെ ഇടപെടൽ ക്ഷേത്രങ്ങളിൽ എവിടെ വരെയാകാം എന്നതിലാണു നേതാക്കൾക്കും ഘടകങ്ങൾക്കും വ്യക്തതക്കുറവ്. ക്ഷേത്രവും ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ടു നിൽക്കരുതെന്നതായിരുന്നു മുൻപ് സിപിഎമ്മിന്റെ നിലപാട്. 

നേതാക്കളുടെ ക്ഷേത്രസന്ദർശനം പോലും പാർട്ടിയിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർഎസ്എസ് പ്രവർത്തനം വ്യാപിപ്പിക്കുകയും ബിജെപി രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയും ചെയ്തതോടെ നിലപാടിൽ മാറ്റം വന്നു. ക്ഷേത്ര കമ്മിറ്റികളിൽ പാർട്ടി ഇടപെടാൻ തുടങ്ങി. ഇതു കുറെക്കൂടി ശക്തമാക്കണമെന്ന തീരുമാനമാണു കൊല്ലം സമ്മേളനത്തിലുണ്ടായത്.

സംസ്ഥാന സമിതിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു–‘ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ആർഎസ്എസിന്റെ പ്രവർത്തനം വ്യാപകമാവുകയാണ്. ഇത്തരത്തിൽ സ്ത്രീകളെ സംഘടിപ്പിക്കുകയും അവരെ സംഘപരിവാറിന്റെ രാഷ്ട്രീയ അനുകൂലികളാക്കുകയും ചെയ്യുന്നു’. ഈ അപകടം മനസ്സിലാക്കിയിട്ടും സംസ്ഥാന സമ്മേളനത്തിലെടുത്ത തീരുമാനം നടപ്പാക്കിയില്ലെന്നു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ചുമതലയില്ലെന്ന് പി.ജയരാജൻ ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സംസ്ഥാനതലത്തിൽ സിപിഎം സമിതി രൂപീകരിച്ചെന്നും തനിക്കു ചുമതല നൽകിയെന്നുമുള്ള പ്രചാരണം നിഷേധിച്ച് സംസ്ഥാന സമിതിയംഗം പി.ജയരാജൻ. പാർട്ടിയോട് അനുഭാവമുള്ള ക്ഷേത്ര ഭാരവാഹികളുടെ യോഗം ജയരാജൻ വിളിച്ചുചേർത്തുവെന്ന തരത്തിലാണു പ്രചാരണമുണ്ടായത്. വിശ്വാസികളാണു ക്ഷേത്രത്തിന്റെ കാര്യം നോക്കേണ്ടതെന്നതിൽ പാർട്ടിക്ക് സംശയമില്ലെന്നും ജയരാജൻ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !