ഡൽഹി :രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെ പരിഹസിച്ച് നടൻ വിനായകൻ. സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം ബ്രിട്ടാസ് തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഹൈജാക്ക് ചെയ്തെന്നാണ് വിനായകന്റെ വിമർശനം.
ഇടതുപക്ഷ അനുഭാവികളിൽ നിന്നും കടുത്ത വിമർശനമാണ് വിനായകന് നേരെ ഉയരുന്നത്. ജന്തർ മന്തറിൽ നടന്ന കനത്ത പ്രതിഷേധത്തിൽ ബ്രിട്ടാസ് അടക്കമുള്ള ഇടത് എംപിമാർ പിന്തുണയുമായെത്തിയിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ പോലീസ് വാഹനത്തിൽ കടത്തിക്കൊണ്ടുപോകുമ്പോൾ ജോൺ ബ്രിട്ടാസടക്കമുള്ളവർ തടഞ്ഞ് ഇറക്കിക്കൊണ്ടുവരുകയും ചെയ്തു.ഇടത് എം.പി.മാർ പല ഘട്ടങ്ങളിലായി സമരത്തിന് അഭിവാദ്യമർപ്പിക്കാനെത്തിയിരുന്നു. സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, ആനിരാജ, സി.പി.ഐ.എം.എൽ. നേതാവ് ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവരും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിനെത്തിയിരുന്നു. ഇതിനിടെ സമരത്തിനു മുൻനിരയിലുണ്ടായിരുന്ന എസ്എഫ്ഐ ഡൽഹി ജില്ലാ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പൊലീസിനെ ബ്രിട്ടാസ് തടഞ്ഞതും കഴിഞ്ഞ ദിവസമാണ്.
അതേസമയം തന്നെ ജന്തർ മന്തറിൽ നടന്ന സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ ക്രൂരമായ അക്രമത്തിന് ആഹ്വാനം ചെയ്ത ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെയും വിനായകൻ രംഗത്തുവന്നിരുന്നു. കടുത്ത ഭാഷയിലായിരുന്നു നടൻ മോഹൻദാസിനെ വിമർശിച്ചത്. ഇടതുപക്ഷ അനുഭാവികൾ അടക്കം ഈ വിഷയത്തിൽ വിനായകനെ പിന്തുണച്ചും എത്തിയിരുന്നു. അതിനിടെയാണ് താരം ജോൺ ബ്രിട്ടാസിനെ രംഗത്തെത്തിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.