കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്!, ഒരാളെക്കൂടി പോലീസ് അറസ്റ്റു ചെയ്തു.ഇവർ മുമ്പും നവജാതശിശുവികളെ വിറ്റതായി കണ്ടെത്തി..

കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്!, ഒരാളെക്കൂടി പോലീസ് അറസ്റ്റു ചെയ്തു.ഇവർ മുമ്പും നവജാതശിശുവികളെ വിറ്റതായി കണ്ടെത്തി..

കോട്ടയം:കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്!, ഒരാളെക്കൂടി പോലീസ്  അറസ്റ്റു ചെയ്തു.ഇവർ മുമ്പും നവജാതശിശുവികളെ വിറ്റതായി കണ്ടെത്തി..തീക്കോയിയില് ഗര്ഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിയെടുക്കാന് ശ്രമിച്ച കേസില് നിര്ണായക വഴിത്തിരിവ്. പ്രതികള് മുമ്പും നവജാതശിശുവികളെ വില്പന നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

സംഘത്തിലെ കൂടുതല് പ്രതികള്ക്കായി അന്വേഷണ സംഘം തെരച്ചില് തുടങ്ങി. ഇതിനിടയില് സംഘത്തിലെ ഒരാളെക്കൂടി പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു. കൊല്ലം പരവൂര് അനില് നിവാസില് അനീന തസ്നിയെ (26)യാണ് അറസ്റ്റ് ചെയ്തത്.മാഫിയ നടത്തിപ്പുകാരായ കോയമ്പത്തൂര് രാമനാഥപുരം രാംനഗറില് മുപ്പിലി രാജ (27), വാഗമണ് പുള്ളിക്കാനം പുതുക്കാട് കുന്ദാനിയില് അര്ജുന് (21) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു

സംഭവത്തില് ഒരു കുട്ടിയെ വിറ്റതായും കണ്ടെത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ കുട്ടിയെ വില്പന നടത്തിയെന്നാണ് പ്രതികളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില് പുതിയ കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം തുടങ്ങുമെന്നും ജില്ലാ പോലീസ് ചീഫ് സാബു മാത്യുവും പാലാ ഡിവൈഎസ്പി കെ. സദനും പറഞ്ഞു...

കൂടുതല് പ്രതികളുണ്ടായേക്കും. അറസ്റ്റിലായവര് വിവിധ ജില്ലകളില്പെട്ടവരാണ്. സംഘത്തിന്റെ പ്രവര്ത്തനം സംസ്ഥാനതലത്തിലുണ്ടാകാമെന്നും കുടുതല് അന്വേഷണം നടത്തിവരുകയാണെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network