പാർലമെന്റ് കവാടത്തിന് മുന്നിൽ ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും

ന്യൂഡൽഹി: നീറ്റ് ചോദ്യച്ചോർച്ച വിവാദത്തിൽ പാർലമെന്റിൽ നാടകീയ സംഭവങ്ങൾ.

പാർലമെന്റ് കവാടത്തിന് മുന്നിൽ ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും. സ്ഥലത്ത് സംഘർഷാവസ്ഥ. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്ന് പ്രതിപക്ഷം പ്രതിഷേധ സമരം തുടങ്ങിയത്. 

എന്നാൽ നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്നാവശ്യപ്പെട്ടാണ് ഭരണപക്ഷം പാർലമെന്റിന് മുന്നിലെത്തിയത്. ഇരുകൂട്ടരും നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്.രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ള നേതാക്കളാണ് പ്രതിപക്ഷത്തെ സമരത്തെ നയിക്കുന്നത്. 

പരസ്പരം മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്ന നേതാക്കൾ കയ്യാങ്കളിയുടെ വക്കിൽ വരെയെത്തി. എംപിമാർ നേർക്കുനേർ പാഞ്ഞടുത്തു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. നിലവിൽ ഇരുകൂട്ടർക്കുമിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !