പെരുമുക്ക്: വിദ്യാർത്ഥികളിൽ സർഗ്ഗാത്മകതയും നന്മയും പങ്കുവെക്കലിന്റെ സന്തോഷവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമ 'നല്ലപാഠം' പദ്ധതിയുടെ ഭാഗമായി പെരുമുക്ക് എ.എം.എൽ.പി. സ്കൂളിൽ 'ഇഷ്ടപ്പെട്ടി' പരിപാടിക്ക് തുടക്കമായി.
കുട്ടികൾക്ക് തങ്ങളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളും ആശയങ്ങളും എഴുതിയിടാനും, സ്നേഹസമ്മാനങ്ങൾ കൈമാറാനും ലക്ഷ്യമിട്ടാണ് 'ഇഷ്ടപ്പെട്ടി' സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളിൽ സഹജീവി സ്നേഹവും സാമൂഹിക പ്രതിബദ്ധതയും ചെറുപ്പത്തിലേ വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അധ്യാപകർ പറഞ്ഞു.സ്കൂളിൽ നടന്ന ചടങ്ങിൽ നല്ലപാഠം കോഡിനേറ്റർ എബിൻ തങ്കച്ചൻ പ്രധാനാധ്യാപിക ശ്രീമതി ശാരി എ സഹ അധ്യാപകരായ ശ്രീമതി സബീന ടി , രഞ്ജിമ രാജൻ വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് 'ഇഷ്ടപ്പെട്ടി'യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ പൂർണ്ണ പങ്കാളിത്തത്തോടെ വരും ദിവസങ്ങളിലും നല്ലപാഠം പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.