കെഎസ്ആർടിസി ആരംഭിക്കുന്ന 'പിങ്ക് ബസ്' സർവീസിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും.

തിരുവനന്തപുരം: രാത്രികാലങ്ങളിൽ സ്ത്രീകളുടെ സുരക്ഷിതമായ യാത്ര ലക്ഷ്യമിട്ട് കെഎസ്ആർടിസി ആരംഭിക്കുന്ന 'പിങ്ക് ബസ്' സർവീസിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് ഒന്നിന് കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വച്ച് ഗതാഗത മന്ത്രി സി.പി ജോൺ നിർവഹിക്കും. സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം-ടെക്നോപാർക്ക് റൂട്ടിലാണ് തുടക്കത്തിൽ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 

കിഴക്കേക്കോട്ട, തമ്പാനൂർ, പട്ടം, മെഡിക്കൽ കോളജ്, ആർസിസി, ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി വഴി സർവീസ് നടത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 4.30 മുതൽ രാത്രി 10.45 വരെയും, പുലർച്ചെ നാല് മുതൽ രാവിലെ എട്ട് വരെയുമാണ് സർവീസ്.

സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം

രാത്രി ഒൻപതിന് ശേഷം യാത്ര തിരിക്കുന്ന വനിതകൾ, ആശുപത്രി ജീവനക്കാർ, ടെക്നോപാർക്കിലെ ഐടി ജീവനക്കാർ തുടങ്ങി നിരവധിപേർ അനുഭവിക്കുന്ന യാത്രാദുരിതം മറികടക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രാത്രി നഗരത്തിൽ വന്നിറങ്ങുന്ന യാത്രക്കാർ, സിനിമ കഴിഞ്ഞ് മടങ്ങുന്നവർ, വിവിധ ട്രെയിനുകളിൽ തമ്പാനൂരിലെത്തുന്നവർ ഉൾപ്പെടെയുള്ള വനിതാ യാത്രക്കാർക്ക് നിലവിൽ കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. 

ഇതുമൂലം ഇവർ ഓട്ടോറിക്ഷകളെയും മറ്റും അമിത ചാർജ് നൽകി ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഇതിനു പുറമേ, രാത്രിയിലും പുലർച്ചെയുമുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന ടെക്നോപാർക്ക് ജീവനക്കാരും യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടെക്നോപാർക്കിലെ രാത്രി ഷിഫ്റ്റ് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !