മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് പി കെ ശ്രീമതി..!

കണ്ണൂർ :തനിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. പ്രചാരണം നടത്തിയ ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾക്കും പത്രത്തിനുമെതിരെ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.

തന്നെക്കുറിച്ചുള്ള മോശം പ്രചാരണത്തെ കുറിച്ച് സംസാരിക്കവെ മാധ്യമങ്ങൾക്ക് മുന്നിൽ പി.കെ. ശ്രീമതി പൊട്ടിക്കരഞ്ഞു.പി.ആർ. കൃഷ്ണൻ എന്ന എംഎൽഎയുടെ ഭാര്യയായി അഭിനയിച്ച് എംഎൽഎ എന്ന നിലയിൽ കിട്ടേണ്ട കുടുംബ പെൻഷൻ താൻ വാങ്ങുന്നുവെന്നാണ് പ്രചാരണം. കേട്ടാൽ വിശ്വസിച്ചുപോകുന്നതരത്തിൽ വളരെ മോശമായാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. 

ഇത് തെറ്റും തീർത്തും അടിസ്ഥാനരഹിതവുമാണ്. 50 കൊല്ലമായി താൻ ഈ സമൂഹത്തിലുണ്ട്. ഇത്തരം വാർത്തകൾ കൊടുക്കും മുമ്പ് ഇതിൽ വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്ക് ചോദിച്ചിട്ടില്ലെന്നും ശ്രീമതി പറഞ്ഞു. 'എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചാരണം നടക്കുന്നത്? ജനം ടിവി, കർമ, ഭാരത് ലൈവ്, കണ്ണൂർ ജില്ലയിലെ സായാഹ്ന പത്രമായ സുദിനം എന്നിവയിലാണ് വാർത്ത വന്നത്. 

ഇതിനെതിരെ കേസ് കൊടുക്കാൻ ആവശ്യമായ തെളിവുകൾ രണ്ട് ദിവസം മുമ്പ് തന്നെ ശേഖരിച്ച് അഭിഭാഷകനെ ഏൽപ്പിച്ചിട്ടുണ്ട്. ഒരു പൊതുപ്രവർത്തകയ്ക്ക് സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. പലപ്പോഴും എനിക്കെതിരെ ഇത്തരം തെറ്റായ വാർത്തകൾ ഉണ്ടായിട്ടുണ്ട്.' -ശ്രീമതി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !