അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓൺലൈൻ ടാക്സികൾ.

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓൺലൈൻ ടാക്സികൾ.

ജൂലൈ 21 മുതൽ സമരത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന കമ്മീഷൻ നിരക്ക് കുറയ്‌ക്കുക, ഡ്രൈവർമാർക്ക് ന്യായമായ വരുമാനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ഊബർ , ഓല , റാപ്പിഡോ സർവീസുകൾക്ക് എതിരെയും സംസ്ഥാന സർക്കാർ സംരഭമായ കേരള സവാരിക്കെതിരെയും ഓൺലൈൻ ടാക്സി കൾ പ്രതിഷേധം ശക്തമാക്കി. 

ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ജൂലൈ 21 മുതൽ സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾ വ്യാപകമായി തടസപ്പെടാൻ സാധ്യതയുണ്ട്.കമ്പനികൾ വൻ തോതിൽ കമ്മീഷൻ ഈടാക്കുകയാണെന്ന ആരോപണം ഓൺലൈൻ ടാക്സികൾ ഉന്നയിക്കുന്നുണ്ട്. ആയിരം രൂപയ്ക്ക് ഓടിയാൽ 500 രൂപ കമ്പനി കമ്മീഷനായി എടുക്കുകയാണ്. ഇന്ധനവില വർധിച്ച സാഹചര്യത്തിൽ വലിയ നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്നും ഓൺലൈൻ ടാക്സി ഡ്രൈവർമാർ പറയുന്നു.

ഇന്ധനവിലയും വാഹന പരിപാലനച്ചെലവും ഇൻഷുറൻസും വർധിച്ച സാഹചര്യത്തിൽ നിലവിലെ കമ്മീഷൻ സംവിധാനം അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവർമാർ പറഞ്ഞു. ഇന്ധനവില കുതിക്കുന്നതിനിടെ കമ്മീഷൻ കൂടി കൂടുതലായി നൽകേണ്ട സാഹചര്യം കടുത്ത സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പലപ്പോഴും സർവീസ് നടത്തി ലഭിക്കുന്ന തുക വാഹനത്തിൻ്റെ മെയിന്‍റനൻസിന് പോലും തികയുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !