മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം കാണിച്ചയാൾ പിടിയിൽ.

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം കാണിച്ചയാൾ പിടിയിൽ.

എറണാകുളം :മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം കാണിച്ചയാൾ പിടിയിൽ. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി വീട്ടിൽ എബിൻ ടോമി (27) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പത്താം തീയതി വൈകീട്ട് കാരാട്ടുപള്ളിക്കരയിലാണ് സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് വീട്ടിൽക്കയറി അലമാരയുടെ താഴ് കുത്തിതുറന്ന് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ വീട്ടിലെത്തിയപ്പോൾ ഒളിച്ചിരിക്കുകയായിരുന്ന  ഇയാൾ വീട്ടമ്മയോട് അതിക്രമം കാണിക്കുകയായിരുന്നു. വാഴക്കുളം സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചെടുത്ത ഇരുചക്രവാഹനത്തിലാണ് മോഷ്ടാവ് എത്തിയത്. 

തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ്  പ്രതി പിടിയിലായത്. പെരുമ്പാവൂർ , കോടനാട്, കുറുപ്പംപടി, കോതമംഗലം, വാഴക്കുളം, പൂവ്വാർ മുട്ടം, ആലപ്പുഴ നോർത്ത്, തുടങ്ങിയ സ്റ്റേഷനുകളിൽ പത്തിലേറെ കേസുകളിൽ ഉൾപ്പെട്ടയാളാണ്.

എസ്. ഐ മാരായ അസരിഫ് ഷഫീഖ് , ജോജോ ജോർജ്ജ് , എ.എസ് ഐ എം.ബി സുബൈർ.,  സീനിയർ സി പി ഒ മാരായ ഷിജോ പോൾ , രജിത് രാജൻ, സി പി ഒ മാരായ എ.കെ നജ്മി,  ടി.കെ സന്ധ്യ, പി.കെ ഹാരിസ് എന്നിവരാണ് അന്വേഷണ സം'ഘത്തിൽ ഉണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network