പാലാ മുനിസിപ്പൽ ബസ്റ്റാൻഡ് പാർട്ടി സമ്മേളന വേദി ആക്കി മാറ്റുന്നതിനെതിരെ ആം അദ്മി

പാലാ: മുനിസിപ്പൽ ബസ്റ്റാൻഡ് അടച്ച് പന്തലിട്ട്, പാർട്ടി സമ്മേളന വേദി ആക്കി മാറ്റുന്നത് പ്രതിഷേധാർഹമാണ്.

അനേകം ബസ്സുകൾ വന്നു പോകുന്നതും വിവിധ പ്രദേശങ്ങളിലേക്കുള്ള ആയിരക്കണക്കായ യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ നിഷേധിച്ചു കൊണ്ട് കൊട്ടാരമറ്റം ബസ്റ്റാൻഡ് അടച്ചു കെട്ടി സമ്മേളന വേദികൾ ആക്കുന്നത് ജനദ്രോഹകരമായ നടപടിയാണ്.

ഏതു മുന്നണി ഭരണത്തിൽ വന്നാലും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കുന്ന നിലപാടുകളാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഭരണമാണെങ്കിൽ വിവിധ പാർട്ടികൾക്കു സമ്മേളനം നടത്തുവാനുള്ള വേദി ആക്കരുത് ബസ്റ്റാൻഡ്. 

ബസ്റ്റാൻഡുകളും വെയ്റ്റിംഗ് ഷെഡുകളും  സമ്മേളനവേദികൾ ആക്കരുന്ന ഹൈക്കോടതി വിധിയുള്ളതാണ് ബസ്റ്റാൻഡ് പ്രവർത്തനങ്ങൾ നിർത്തലാക്കി സമ്മേളനങ്ങൾക്ക് അനുവദിച്ചാൽ കോടതിയിൽ നിയമപരമായി നടപടികൾ സ്വീകരിക്കുവാൻ  ആം അദ്മി പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ജേക്കബ് തോപ്പലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. 

അഡ്വക്കേറ്റ് റോണി നെടുമ്പള്ളി, ജയേഷ് പി ജോർജ്, രാജു താന്നിക്കൽ, ബിനു മാത്യൂസ്, ജോയ് കളരിക്കൽ , ഡോമിനിക്ക് സൈമൺ, അഡ്വക്കേറ്റ് ജോസ് ചന്ദ്രത്തിൽ എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !