പത്തനംതിട്ട: കോന്നിയിൽ പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സഹപാഠികൾ തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയതായി ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് വെളിപ്പെടുത്തിയത്.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയായിരുന്നു പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.
കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ പോലീസ് വിശദാന്വേഷണം നടത്തിവരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറുപേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും സ്കൂളിൽ വെച്ചുമാണ് ലൈംഗികാതിക്രമം നടത്തിയിരിക്കുന്നതെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.