ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങിൽ നൊമ്പരപ്പെടുത്തി കൊച്ചുമകളുടെ ശവപേടകവും. അമേരിക്ക-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകൾ സഹ്റ മുഹമ്മദി ഗൊൽപായെഗനിയുടെ ശവപേടകമാണ് പ്രദർശിപ്പിച്ചത്.
ഇറാന്റെ ദേശീയപതാകയിൽ പൊതിഞ്ഞ ശവപ്പെട്ടി വെള്ളിയാഴ്ച ടെഹ്റാനിലെ ഗ്രാന്റ് മൊസല്ലയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരക്കണക്കിന് ആളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു. ശവപ്പട്ടിക്കരികിൽ സഹ്റയുടെ ചിത്രവും വെച്ചിരുന്നു. അമേരിക്ക- ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മറ്റ് ശവപ്പെട്ടികൾക്കൊപ്പമാണ് ഇത് പൊതുദർശനത്തിൽ വെച്ചിരുന്നത്.
സംസ്‌കാരച്ചടങ്ങിൽ മുതിർന്ന രാഷ്ട്രീയ, സൈനിക, മതനേതാക്കളും ഇന്ത്യയിൽനിന്നിടക്കമുള്ള വിദേശപ്രതിനിധി സംഘങ്ങളും പങ്കെടുക്കുന്നുണ്ട്. ചടങ്ങുകൾ തിങ്കളാഴ്ച ടെഹ്റാനിൽനിന്ന് ആരംഭിച്ച് ഖമനേയിയുട സ്വന്തം നഗരമായ മഷ്ഹദിൽവെച്ച് വ്യാഴാഴ്ച സംസ്‌കാരച്ചടങ്ങ് പൂർത്തിയാകും. ഇറാനിലെ നഗരങ്ങളിലെങ്ങും ബാനറുകളും പതാകകളും വഹിച്ചുള്ള ദുഃഖാചരമാണ് നടക്കുന്നത്. നഗരത്തിലെ ബോർഡുകളിൽ ഖമനേയിയുടെ ചിത്രങ്ങളുണ്ടായിരുന്നു.
ഷിയാ സംസ്‌കാര ചടങ്ങുകളിൽ സാധാരണയായി കാണാറുള്ള ഒരു ആചാരമനുസരിച്ച് പുരുഷന്മാർ കൂട്ടമായി നെഞ്ചിൽ തട്ടി ദുഃഖം പ്രകടിപ്പിച്ചു. 1989ൽ അന്തരിച്ച സുപ്രീം നേതാവ് ആയത്തുല്ലാഹ് റുഹൊള്ള ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ലക്ഷക്കണക്കിന് ആളുകൾ തലസ്ഥാനത്തെ തെരുവുകളിൽ പ്രവഹിക്കുമെന്ന് ഇറാൻ സർക്കാർ പ്രതീക്ഷിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.