തിരുവനന്തപുരം: ഏറെ വിവാദമായ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതിനൽകിയ ഉത്തരവ് സർക്കാർ തിരുത്തും. കോടതിയുടെ നിർബന്ധപ്രകാരമാണ് സർക്കാരിന് വിചാരണ അനുമതി നൽകേണ്ടിവന്നതെന്ന പരാമർശവും പ്രതികൾക്ക് ഉത്തരവിനെതിരേ അപ്പീലിന് പോകാനുള്ള അവകാശമുണ്ടെന്ന നിർദേശവും വ്യവസായ വകുപ്പിന്റെ ഉത്തരവിലുണ്ടായിരുന്നു.
അതേസമയം ഉത്തരവിലെ വിവാദഭാഗങ്ങൾ കോടതിയിൽ നൽകുന്നതിന് മുൻപുതന്നെ ആർ. ചന്ദ്രശേഖരൻ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. ഹൈക്കോടതിയുടെ പരാമർശം കാരണം വിചാരണാനുമതി നൽകാൻ സർക്കാർ നിർബന്ധിതരായി എന്നായിരുന്നു ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടിയത്. കേസിലെ ഒന്നാം പ്രതി കോർപ്പറേഷൻ എം.ഡി.യായിരുന്ന കെ.എ. രതീഷ്, രണ്ടാം പ്രതി ആർ. ചന്ദ്രശേഖരൻ എന്നിവർക്ക് അപ്പീലിന് പോകാനുള്ള അനുമതി ഉത്തരവിൽ ഉൾപ്പെടുത്തിയത് തികച്ചും അസാധാരണമാണെന്നാണ് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.