കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്

ന്യൂഡൽഹി: മെയ് മാസം മുതൽ ഇന്ത്യയിൽ തടഞ്ഞുവെച്ചിരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

അക്കൗണ്ട് ബ്ലോക്ക് ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ ചോദ്യംചെയ്ത് സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്‌കെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സ്വർണകാന്ത ശർമ വിധി പ്രസ്താവിച്ചത്. ജൂൺ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പവും അസ്വസ്ഥതകളും ഒഴിവാക്കാനാണ് അക്കൗണ്ട് തടഞ്ഞുവെച്ചതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. 

എന്നാൽ, നീറ്റ് പരീക്ഷകൾ പൂർത്തിയായ സാഹചര്യത്തിൽ അക്കൗണ്ടിന്മേലുള്ള വിലക്കിന് ഇനി പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേത്തുടർന്നാണ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് കോടതി നിർദേശിച്ചത്. ഇന്ത്യയിലെ യുവാക്കളെക്കുറിച്ച് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദ പരാമർശങ്ങളെത്തുടർന്ന് ഒരു ആക്ഷേപഹാസ്യ മുന്നേറ്റമായി മെയ് 15-നാണ് സി.ജെ.പി പ്രവർത്തനം ആരംഭിച്ചത്. 

എന്നാൽ, മെയ് 21-ന് ഇവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബാൻ ചെയ്യപ്പെട്ടിരുന്നു. തുടർന്ന് 'കോക്ക്രോച്ച് ഈസ് ബാക്ക്' എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ചു. നിലവിൽ ഇവർക്ക് 2.27 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network