പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് കൈത്താങ്ങായി പോലീസ്

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് കൈത്താങ്ങായി പോലീസ്

തിരുവനന്തപുരം: പത്തും പന്ത്രണ്ടും പഠിപ്പിക്കാനൊരുങ്ങി കേരളാ പൊലീസ്.

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കാണ് പൊലീസ് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പൊലീസിന്റെ ഹോപ്പ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത്  സൗജന്യമായി തുടര്‍പഠനം നടത്താം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് അതത് ജില്ലയില്‍ വച്ചാണ് പരിശീലനം. 

താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂലൈ 31ന്  മുന്‍പ് പേര് റജിസ്റ്റര്‍ ചെയ്യണം.വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്ററിങ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. 

നിരവധി തൊഴിലധിഷ്ടിത കോഴ്‌സുകള്‍ സ്വായത്തമാക്കുന്നതിനു കുട്ടികള്‍ക്ക് അവസരം ലഭിക്കും. 2025-26 അധ്യയനവര്‍ഷം പദ്ധതിയുടെ ഭാഗമായി 1671 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 1050 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network