രാഷ്ട്രീയത്തിലെ യഥാർത്ഥ ക്ഷുദ്രജീവി ലാലിച്ചൻ ജോർജ്; യുഡിഎഫ് വിജയങ്ങൾ എളുപ്പമാക്കുന്നത് എൽഡിഎഫ് നേതൃനിരയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം – പാലാ നഗരസഭ കോൺഗ്രസ് പാർലമെന്റ് പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ

പാലാ: തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് നടത്തിയ പരാമർശങ്ങൾ അവജ്ഞയോടെ തള്ളുന്നതായി പാലാ നഗരസഭ കോൺഗ്രസ് പാർലമെന്റ് പാർട്ടി ലീഡറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കൗൺസിലറുമായ ടോണി തൈപ്പറമ്പിൽ പറഞ്ഞു.


തന്നെ "രാഷ്ട്രീയത്തിലെ ക്ഷുദ്രജീവി" എന്ന് വിശേഷിപ്പിച്ച ലാലിച്ചൻ ജോർജാണ് പാലായിലെ സിപിഎമ്മിന്റെ രാഷ്ട്രീയ തിരിച്ചടികൾക്ക് പ്രധാന കാരണക്കാരനെന്ന് പൊതുസമൂഹം വിലയിരുത്തുന്നതായും, എൽഡിഎഫ് നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം യുഡിഎഫിന്റെ വിജയങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണെന്നും ടോണി ആരോപിച്ചു.


"ഞാൻ നിലവിൽ കോൺഗ്രസ് കൗൺസിലർ മാത്രമല്ല, ഉറച്ച കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമാണ്. അതുപോലും അദ്ദേഹത്തിന് അറിയില്ലെങ്കിൽ അതിൽ ഞാൻ എന്ത് പറയാനാണ്," എന്നും ടോണി പറഞ്ഞു.

പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന രീതിയിൽ ബസ് സ്റ്റാൻഡിനുള്ളിൽ പാർട്ടി സമ്മേളനം നടത്താനുള്ള നീക്കം കോടതി നിർദേശങ്ങൾക്കും പൊതുതാൽപര്യത്തിനും വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം നടപടികളെ അംഗീകരിക്കാനോ പിന്തുണയ്ക്കാനോ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


സിന്തറ്റിക് ട്രാക്ക് വിഷയത്തിൽ ഇടതുപക്ഷ ഭരണകാലത്ത് സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കുകൾ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയില്ലെന്ന ആരോപണം പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്നതായും, അതുസംബന്ധിച്ച ലാലിച്ചൻ ജോർജിന്റെ വിശദീകരണങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും ടോണി പറഞ്ഞു.

തന്നെ ലക്ഷ്യമിട്ട് നടത്തിയ പത്രസമ്മേളനത്തിലുടനീളം രാഷ്ട്രീയ അസഹിഷ്ണുതയാണ് പ്രകടമായതെന്നും, വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ ഭയപ്പെടാനോ പിന്നോട്ടുപോകാനോ താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെയാണ് തന്റെ പൊതുപ്രവർത്തനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


"നാളെയെങ്കിലും എനിക്കെതിരെ തേജോവധ ശ്രമങ്ങളോ വ്യാജപ്രചാരണങ്ങളോ മറ്റ് തരത്തിലുള്ള ആക്രമണങ്ങളോ ഉണ്ടായാലും പറയാനുള്ളത് പറയുകയും, തെറ്റെന്ന് തോന്നുന്നതിനെ എതിർക്കുകയും ചെയ്യും. പാലായിലെ പൊതുജന താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടിൽ നിന്ന് ഞാൻ ഒരിക്കലും പിന്നോട്ടില്ല," എന്നും ടോണി തൈപ്പറമ്പിൽ പറഞ്ഞു.

പൊതുസൗകര്യങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന ഏതൊരാളെയും ശക്തമായി വിമർശിക്കുന്നത് തുടരുമെന്നും, ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയെന്നതാണ് തന്റെ പൊതുപ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യമെന്നും ടോണി തൈപ്പറമ്പിൽ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !