ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമം

ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമം

ഹൈദരാബാദ്: ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ. ഹൈദരാബാദിലെ ലിംഗംപള്ളി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.

കർണാടക ബീദർ സ്വദേശിനിയായ സർക്കസ് തൊഴിലാളി മാലൻ ബൗറവ് ശാന്ത ഭായ് എന്ന യുവതിയുടെ കുഞ്ഞിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ജൂൺ 30-ന് പുലർച്ചെ രണ്ട് മണിയോടെ റെയിൽവേ സ്റ്റേഷന് പുറത്ത് നടപ്പാതയിൽ അമ്മയോടൊപ്പം ഉറങ്ങുകയായിരുന്നു കുഞ്ഞ്. 

എന്നാൽ കുഞ്ഞിന്റെ നിർത്താതെയുളള കരച്ചിൽ കേട്ട് യുവതി ഉണർന്നപ്പോൾ രണ്ടു പേർ കുഞ്ഞുമായി ഓട്ടോറിക്ഷയിൽ കടന്നുകളയുന്നതാണ് കണ്ടത്. യുവതി ബഹളം വച്ച് പിന്നാലെ ഓടിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു.തുടർന്ന് യുവതി നൽകിയ പരാതിയിൽ സൈബരാബാദ് പൊലീസ് കമ്മിഷണർ എം. രമേഷിന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചായിരുന്നു അന്വേഷണം. 

സൈബരാബാദ്, ഹൈദരാബാദ്, മൽകാജ്ഗിരി മേഖലകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് 72 മണിക്കൂറിനുള്ളിൽ പൊലീസ് പ്രതികളെ പിടികൂടി.കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവർ മുഹമ്മദ് ഇർഫാൻ, വികാരാബാദ് സ്വദേശി മുഹമ്മദ് സുബൈർ, കുഞ്ഞിനെ വാങ്ങാൻ ശ്രമിച്ച കൊൽക്കത്ത സ്വദേശികളായ റഹ്നുമ അലി, സീമ അലി, നാസിയ എന്നിവരാണ് പിടിയിലായത്. 

കൊൽക്കത്ത സ്വദേശിനിയായ കുട്ടികളില്ലാത്ത റഹ്നുമ അലിക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികൾ പറഞ്ഞു. കുഞ്ഞിനെ കൈമാറുന്നതിനായി ഒന്നരലക്ഷം രൂപ ഓൺലൈൻ വഴി പ്രതി സുബൈറിന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network