കോട്ടയം: പാലായിൽ കാറിൽ കടത്താൻ ശ്രമിച്ച പോണ്ടിച്ചേരി മദ്യം എക്സൈസ് സംഘം പിടികൂടി.
കേരളത്തിൽ വിൽപനാനുമതിയില്ലാത്തതും പോണ്ടിച്ചേരിയിൽ മാത്രം വിൽക്കുന്നതുമായ വിദേശമദ്യമാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കണ്ടെടുത്തത്. പാലാ സ്പൈസ് വാലി ക്ലബ്ബിന്റെ വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്.ആറു കുപ്പി പുതിയ മദ്യവും, മറ്റൊരു കുപ്പിയിൽ ഊറ്റി സൂക്ഷിച്ച നിലയിലുള്ള മദ്യവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിനുപുറമേ, ഉപയോഗിച്ച നിലയിലുള്ള രണ്ട് ഒഴിഞ്ഞ മദ്യക്കുപ്പികളും കാറിനുള്ളിൽ നിന്ന് കണ്ടെടുത്തു.
എക്സൈസ് സംഘം പരിശോധനയ്ക്കായി എത്തുന്നതുകണ്ട് കാറിന്റെ ഉടമ ക്ലബ്ബിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ലോക്ക് ചെയ്ത നിലയിലായിരുന്ന കാർ പൂർണ്ണമായി തുറന്ന് വിശദമായ പരിശോധന നടത്തുന്നതിനായി എക്സൈസ് സംഘം ഇപ്പോൾ മറ്റ് വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.