ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പാർട്ടിയിൽനിന്ന് രാജിവച്ചു.

ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പാർട്ടിയിൽനിന്ന് രാജിവച്ചു. ബിജെപിയുടെ ഉന്നത നേതൃത്വത്തിന് അദ്ദേഹം രാജി സമർപ്പിച്ചതായും വ്യക്തിപരമായ കാരണങ്ങളാണു തീരുമാനത്തിനു പിന്നിലെന്നുമാണു വിവരം.

സിഎൻഎൻ-ന്യൂസ് 18 ആണ് സ്രോതസുകളെ ഉദ്ധരിച്ചു വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസവും വിവിധ വിഷയങ്ങളിൽ ബിജെപിക്കു വേണ്ടി അദ്ദേഹം പ്രതികരണം നടത്തിയിരുന്നു. ഷെഹ്സാദ് പൂനാവാലയുടെ രാജി സംബന്ധിച്ചു പാർട്ടിയിൽനിന്നോ പൂനാവാലയിൽനിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. അദ്ദേഹത്തിന്റെ എക്സ് പ്രൊഫൈലിലെ വിവരങ്ങളിൽനിന്ന് ബിജെപിയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. 

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.2017 ൽ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്നാണ് ഷെഹ്‌സാദ് പൂനാവാല കോൺഗ്രസ് വിട്ടത്. പിന്നീട് ബിജെപിയിൽ ചേർന്ന അദ്ദേഹത്തെ പാർട്ടിയുടെ ദേശീയ വക്താവായി നിയമിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !