കൊച്ചി: കൊച്ചി മരടിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി എന്ന കേസിൽ വമ്പൻ ട്വിസ്റ്റ്.
തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെടുന്ന റിജോ എന്ന യുവാവിനെ നാലര ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് ഇന്ന് രാവിലെ പിടികൂടി. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്നുപേരും പിടിയിലായിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കൊച്ചി മരട് പോലീസ് സ്റ്റേഷനിൽ ഒരു യുവാവിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്. താൻ റോഡിൽ കൂടി പോകുമ്പോൾ ഒരാളെ തട്ടിക്കൊണ്ട് പോകുന്നത് കണ്ടുവെന്നായിരുന്നു പരാതി. ഒരു ഡെലിവറി ബോയി ആണ് ഇത്തരമൊരു പരാതി പോലീസിൽ നൽകിയത്. തുടർന്ന് ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് തട്ടിക്കൊണ്ട് പോയെന്ന് പറയപ്പെടുന്ന യുവാവ് ഉൾപ്പെടെ നാലുപേർ പാലാരിവട്ടം സ്റ്റേഷൻ പരിധിയിൽ നിന്നും ലഹരിയുമായി പിടിയിലാകുന്നത്.
സ്ത്രീകൾ ഉൾപ്പെടെ പിടിയിലായതിനാൽ കേസുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിന് തയാറാവുകയാണ് പോലീസ്. അതേസമയം റിജോയിയെ കാറിൽ കയറ്റിക്കൊണ്ടുപോയത് ആരാണെന്നും എന്തിനാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. റിജോയിയെ തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സംഘത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുകയാണ്.
ലഹരി വിൽപ്പനക്ക് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന നിഗമനത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.