പെരുമാതുറ മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പൂന്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള ‘ജപമാല രാജ്ഞി’ എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
വള്ളം നിയന്ത്രണം വിട്ടു മറിഞ്ഞതിനെത്തുടർന്ന് ഇതിലുണ്ടായിരുന്ന മുഴുവൻ തൊഴിലാളികളും കടലിലേക്ക് തെറിച്ചുവീണു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇവരുടെ സമയോചിതമായ ഇടപെടൽ മൂലം തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിക്കാൻ സാധിച്ചു.
കടലിൽ വീണ മൂന്ന് തൊഴിലാളികൾക്ക് ഗുരുതരമായ പരിക്കുകളില്ലെങ്കിലും, പ്രാഥമിക ചികിത്സകൾക്കായി ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിൽപ്പെട്ട് പുലിമുട്ടിലെ കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന വള്ളം തിരികെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങൾ പ്രദേശവാസികളും കോസ്റ്റ് ഗാർഡും ചേർന്ന് ഊർജ്ജിതമായി തുടരുകയാണ്. മുതലപ്പൊഴിയിലെ സ്ഥിരം അപകടാവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നതാണ് ഈ സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.