ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മൂന്നാമതൊരു എഫ്ഐആർ ; നിയമോപദേശം തേടാൻ എസ്.ഐ.ടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മൂന്നാമതൊരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും. 


പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ പ്രത്യേകം കേസെടുക്കണോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന്മേൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. മൂന്നാം എഫ്.ഐ.ആർ എടുക്കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് ആണ് നിയമോപദേശം തേടുക.


പുതിയൊരു കേസെടുത്ത് അന്വേഷണം തുടങ്ങിയാൽ നിലവിലെ കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകുമെന്നാണ് വിലയിരുത്തൽ. നിലവിലെ കേസുകൾക്കൊപ്പം ഈ പുതിയ പരാതി കൂടി അന്വേഷിക്കണമോ അതോ പുതിയ കേസ് വേണോ എന്നതിൽ വ്യക്തതയില്ല. 

പുതിയ കേസെടുക്കണമെന്ന് കോടതി ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നില്ലെന്നും എസ്.ഐ.ടി ചൂണ്ടിക്കാണിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !