വിദ്യാർഥി ക്ലാസ് മുറിയിൽ കിടന്നുറങ്ങി; ശ്രദ്ധിക്കാതെ 15 ദിവസത്തെ വേനൽ അവധിക്കായി സ്കൂൾ അടച്ചു പോയ ജീവനക്കാർക്ക് സസ്‌പെൻഷൻ

വിദ്യാർഥി ക്ലാസ് മുറിയിൽ കിടന്നുറങ്ങി; ശ്രദ്ധിക്കാതെ 15 ദിവസത്തെ വേനൽ അവധിക്കായി സ്കൂൾ അടച്ചു പോയ ജീവനക്കാർക്ക് സസ്‌പെൻഷൻ

ബനിഹാൾ: ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ വിദ്യാർഥിയെ ശ്രദ്ധിക്കാതെ സ്കൂൾ അടച്ച് പൂട്ടി സ്ഥലം വിട്ട ജീവനക്കാർക്ക് സസ്‌പെൻഷൻ. 

ജമ്മു കശ്മീരിലെ റംപാൻ ജില്ലയിലെ ബനിഹാളിലെ സർക്കാർ സ്കൂളിലാണ് സംഭവം. 15 ദിവസത്തെ വേനൽ അവധിക്കായി സ്കൂൾ അടച്ചപ്പോഴാണ് സംഭവം.

ഉറക്കം തെളിഞ്ഞപ്പോൾ ക്ലാസ് മുറിയിൽ കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞ കുട്ടി നിലവിളിച്ചെങ്കിലും സ്കൂളിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. 

രാത്രി സ്കൂളിന് സമീപത്തു കൂടി കടന്നുപോയ കാൽ നടയാത്രക്കാരൻ കുട്ടിയുടെ കരച്ചിൽ കേട്ട് സ്കൂളിലെത്തി.

സംഭവം പുറത്തറിഞ്ഞതോടെ സ്കൂളിലെ മുഴുവൻ ജിവനക്കാരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. 

സംഭവത്തിൽ മുഖ്യ വിദ്യാഭ്യാസ ഓഫിസർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിദ്യാർഥി കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network