അഞ്ച് ക്രൂ അംഗങ്ങളുമായി പോയ പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായി; അറബിക്കടലിൽ തകർന്നു വീണിരിക്കാമെന്ന് സൂചന

അഞ്ച് ക്രൂ അംഗങ്ങളുമായി പോയ പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായി; അറബിക്കടലിൽ തകർന്നു വീണിരിക്കാമെന്ന് സൂചന

ഇസ്‌ലാമാബാദ്: അഞ്ച് ക്രൂ അംഗങ്ങളുമായി ഷാർജയിൽനിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായതായി പാക്കിസ്ഥാൻ വ്യോമയാന അധികൃതർ അറിയിച്ചു. 

വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ബന്ധം വേർപെട്ടത്. കെ2 എയർവേയ്‌സിന്റെതാണ് വിമാനം. 27 വർഷം പഴക്കമുണ്ട്. വിമാനം കറാച്ചിക്ക് തെക്കുപടിഞ്ഞാറായി അറബിക്കടലിൽ തകർന്നു വീണിരിക്കാമെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒർമാരയ്ക്ക് സമീപം അറബിക്കടലിന് മുകളിലാണ് വിമാനം കാണാതായതെന്ന് പാക്ക് വാർത്താ ചാനലായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനം കണ്ടെത്തുന്നതിനായി വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ തിരച്ചിൽ ആരംഭിച്ചതായി പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. 

തിരച്ചിൽ പ്രവർത്തനങ്ങളിൽ പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും മറ്റ് സർക്കാർ ഏജൻസികളുമായും പൂർണമായി സഹകരിക്കുന്നുണ്ടെന്ന് കെ2 എയർവേയ്‌സ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network