മാസപ്പടി കേസിൽ വീണയ്‌ക്കെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കി ഇ.ഡി; വീണയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് ഭൂമി നേരിട്ട് പരിശോധിച്ച് തിട്ടപ്പെടുത്തി

മാസപ്പടി കേസിൽ വീണയ്‌ക്കെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കി ഇ.ഡി; വീണയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് ഭൂമി നേരിട്ട് പരിശോധിച്ച് തിട്ടപ്പെടുത്തി

കണ്ണൂർ: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 

അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി ഉദ്യോഗസ്ഥർ കണ്ണൂർ പിണറായിയിലെത്തി വീണയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് ഭൂമിയും വീടിനടുത്തുള്ള സ്ഥലവും നേരിട്ട് പരിശോധിച്ച് തിട്ടപ്പെടുത്തി. 

വില്ലേജ് ഓഫീസറുടെ സഹായത്തോടെ ഭൂമിയുടെ ആധാരവുമായി നടത്തിയ ഈ മിന്നൽ പരിശോധനയ്ക്ക് പിന്നാലെ സ്ഥലത്തിന്റെ നികുതി രേഖകളും ഉദ്യോഗസ്ഥർ കൈക്കലാക്കിയിട്ടുണ്ട്. 

നേരത്തെ വീണയുടെ ബാങ്ക് ലോക്കറുകൾ പരിശോധിക്കുകയും രണ്ടുതവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്ന ഇ.ഡി, മൂന്നാം തവണയും ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെയാണ് നിർണായകമായ ഈ നീക്കം നടത്തിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network